ADVERTISEMENT

മസ്‌കത്ത് ∙ ഒമാനിൽ മലവെള്ളപ്പാച്ചിലിൽ മതിലിടിഞ്ഞുവീണ് മരിച്ച പത്തനംതിട്ട സ്വദേശി സുനിൽകുമാറിന്റെ വീട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്/ഇൻകാസ് നേതാക്കൾ സന്ദർശിച്ചു. ഗ്ലോബൽ ചെയർമാർ ശങ്കരപ്പിള്ള കുമ്പള്ളത്ത് അടൂർ കടമ്പനാട്ടെ സുനിലിന്റെ വീട്ടിൽ എത്തി അനുശോചനം അറിയിച്ചു.

സുനിലിന്റെ ആശ്രിതർക്ക് വേണ്ട സാമ്പത്തിക സഹായം തടസമില്ലാതെ ലഭിക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളാൻ ശങ്കരപ്പിള്ള ഇടപെടൽ നടത്തി. ഗ്ലോബൽ ചെയർമാനോടൊപ്പം ഇൻകാസ് ഒമാൻ നാഷനൽ കമ്മിറ്റി സെക്രട്ടറി റെജി ഇടിക്കുള അടൂർ, അടൂർ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിനു എസ്, അടൂർ ഐ എൻ ടി യു സി വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ, കെ എസ് യു പത്തനംതിട്ട ജില്ലാ ജനറൽ സെക്രടറി ജോബിൻ കെ ജോസ്, ഇന്ത്യൻ നാഷനൽ കോൺഗ്രസ് കടമ്പനാട് ഭാരവാഹികളായ വർഗീസ് കുരുവിള, ബിജുമാമൻ, റോയി ജോയ്, വിനു വിൻസന്റ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. സുനിൽ കുമാറിന്റെ കുടുംബത്തിന് കൈത്താങ്ങായി മുന്നോട്ട് പോകമെന്ന് ഇൻകാസ് ഒമാൻ നാഷനൽ കമ്മിറ്റി പ്രസിഡന്റ് സജി ഔസേഫ് അറിയിച്ചു.

English Summary:

Incas Leaders Visited the House of Sunil Kumar Who Died in Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com