ADVERTISEMENT

ജിദ്ദ ∙ ജിദ്ദ വഴിയും ഇന്ത്യൻ ഹാജിമാർ എത്തിത്തുടങ്ങി. വ്യാഴാഴ്ച രാത്രിയാണ് ഇന്ത്യയിൽനിന്നുള്ള ആദ്യ ഹജ് സംഘം ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവള ഹജ് ടെർമിനൽ വഴി എത്തിയത്. ജിദ്ദയിൽനിന്നു ഇവരെ ഹജ് സർവിസ് കമ്പനി ഒരുക്കിയ പ്രത്യേക ബസുകളിൽ മക്കയിലെ താമസസ്ഥലത്ത് എത്തിച്ചു.

ശ്രീനഗർ, ഗുവാഹത്തി എന്നീ എംബാർക്കേഷൻ പോയിന്റുകളിൽനിന്നു 644 തീർഥാടകരാണ് ആദ്യമായി ജിദ്ദയിലെത്തിയത്. രാത്രി ഒരു മണിയോടെ മക്കയിലെത്തിയ ഹാജിമാർക്ക് ഇന്ത്യൻ ഹജ് മിഷൻ ഉദ്യോഗസ്ഥരും മലയാളി സന്നദ്ധ പ്രവർത്തകരും ചേർന്ന് ഊഷ്മള സ്വീകരണം ഒരുക്കിയിരുന്നു.

സ്വാഗത ഗാനം ആലപിച്ചും സമ്മാനങ്ങൾ കൈമാറിയും ഹാജിമാർക്ക് മക്കയിൽ ഉജ്ജ്വല വരവേൽപ്പാണ് ലഭിച്ചത്.  

English Summary:

Indian Pilgrims Started Arriving Through Jeddah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com