ADVERTISEMENT

ടെംപിൾ (ടെക്‌സസ്) ∙ ടെക്‌സസിലെ ടെമ്പിളിൽ അമിത ലോഡുമായി സഞ്ചരിക്കുകയായിരുന്ന  ട്രാൻസ്‌പോർട്ട് ട്രെയിലറിൽ  നിന്ന്  ലോഡ് മറിഞ്ഞു വീണതിനെ തുടർന്ന് രണ്ട് മരണം. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച വൈകുന്നേരം 5 മണിയോടെ ടെമ്പിൾ ഹൈവേ 317 ൽ, വാക്കോയിൽ നിന്ന് ഏകദേശം 30 മൈൽ തെക്ക് സ്റ്റേറ്റ് ഹൈവേ 36 ൽ ആണ് അപകടമുണ്ടായത്.

350,000 പൗണ്ട് ഭാരമുള്ള ലോഡ് ട്രാൻസ്‌പോർട്ട് ട്രെയിലറിൽ നിന്ന്  തെന്നി മാറി. മറ്റൊരു വാഹനം അതിനടിയിൽ കുടുങ്ങിയതാണ് അപകടകാരണം എന്ന് ടെമ്പിൾ ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പ് അറിയിച്ചു. ഈ സമയം മൂന്ന് പേർ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നു. അപകടത്തിൽ രണ്ട് പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു എന്ന് ടെമ്പിൾ ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പ് സ്ഥിരീകരിച്ചു. ഗുരുതരമായി പരുക്കേറ്റ മൂന്നാമനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ഡ്രൈവറെ വാഹനത്തിൽ നിന്ന് പുറത്തെടുക്കാൻ ഫയർ ഫൈറ്റർമാർ നാല് മണിക്കൂറിലധികം പരിശ്രമിക്കേണ്ടി വന്നു.

English Summary:

Two people dead: Overweight slipped and fell on top of another vehicle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com