ADVERTISEMENT

ടെക്സസ് ∙ സിനു ജോൺ എന്ന മലയാളിയുടെ മനസ്സിലുദിച്ച ഒരാശയം ആണ് എഐഎംഎൻഎ അഥവാ മലയാളി മാലാഖ കൂട്ടം അഥവാ ഓൾ ഇന്റർനാഷനൽ മലയാളി നഴ്സസ് അസംബ്ലി. ലോകത്തിന്റെ പല ഭാഗങ്ങളിൽ പടർന്ന് കിടക്കുന്ന മലയാളി നഴ്സുമാരെ ഒരു കുടക്കീഴിൽ കൊണ്ടു വരിക. അവർക്ക് ഒരുമിക്കാൻ, സന്തോഷങ്ങൾ പങ്ക് വയ്ക്കാൻ ഒരു പ്ലാറ്റ് ഫോം ഉണ്ടാകുക അവിടെ അവരുടെ കലാകായിക അഭിരുചികൾ പ്രദർശിപ്പിക്കാൻ അവസരം ഒരുക്കുക അതാണ് എഐഎംഎൻഎയുടെ ലക്ഷ്യം.

36 രാജ്യങ്ങളിലായി പടർന്ന് കിടക്കുന്ന എഐഎംഎൻഎ എന്ന കൂട്ടായ്മയ്ക്ക് അമേരിക്കയിൽ വേരൂന്നാൻ സത്യത്തിൽ താമസം നേരിട്ടു. എങ്കിലും ഈ വരുന്ന നഴ്സുമാരുടെ ദിനമായ മേയ് പന്ത്രണ്ട് വളരെ വിപുലമായി എഐഎംഎൻഎ യുഎസ്എ  ഹൂസ്റ്റണിലെ ടെക്സസിൽ വേര് ഉറപ്പിക്കാൻ പോകയാണ്. നഴ്സുമാരെ ഒരിടത്ത് ഒരുമിച്ച് കൂട്ടാൻ  എഐഎംഎൻഎയ്ക്ക് കഴിയട്ടെ. മേയ് പന്ത്രണ്ട് നഴ്സസ് ദിനത്തിൻ അമേരിക്കൻ മലയാളി നഴ്സുമാർക്ക് അതിന് സാധിക്കട്ടെ.
(വാർത്ത ∙ ബിന്ദു കാന)

English Summary:

AIMNA Nurse Day Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com