ADVERTISEMENT

ന്യൂയോർക്ക് ∙ ജൂലൈ 19 ന് നടക്കുന്ന ഫൊക്കാന തിരഞ്ഞെടുപ്പിലേക്ക് ഇലക്ഷൻ നോട്ടിഫിക്കേഷൻ അയച്ചു കൊടുത്തതായി തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു. അംഗ സംഘടനകൾക്ക് അംഗത്വം പുതുക്കുന്നതിനുള്ള അപേക്ഷകളും ഡെലിഗേറ്റ് ലിസ്റ്റും 2024 മെയ് 18 ന് മുന്‍പായി കിട്ടിയിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ The Chairman, Fokana Election Committee, PO Box 261, Valley Cottage, NY 10989 എന്ന വിലാസത്തിൽ അയക്കേണ്ടുന്നതാണ് എന്ന് തിരഞ്ഞെടുപ്പ്‌ കമ്മിറ്റി അംഗങ്ങളായ ജോര്‍ജി വര്‍ഗീസ്, ജോജി തോമസ്എന്നിവരും അറിയിച്ചു.

സ്ഥാനാർഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ജൂൺ 3 ആണ്. 2022 വരെ അംഗത്വം പുതുക്കിയിട്ടുള്ള എല്ലാ അംഗ സംഘടനകൾക്കും തിരഞ്ഞെടുപ്പ് വിജ്ഞാപനവും അംഗത്വ അപേക്ഷകളും നോമിനഷന്‍ ഫോറങ്ങളും മേയ് 2  ന്അയച്ചു കൊടുത്തിട്ടുണ്ടെന്നു  ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു. ഏതെങ്കിലും അസോസിയേഷന് ഇമെയിൽ ലഭിക്കാതെ വന്നിട്ടുണ്ടെങ്കിൽ fokanaelection24@gmail.com എന്ന ഇമെയിൽ ബന്ധപ്പെടാവുന്നതാണ്.

നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി 2024 ജൂൺ 20 –ാം തീയതി ആണ്  സ്ഥാനാർഥികളുടെ ആദ്യത്തെ ലിസ്റ്റ് 2024 ജൂൺ 27 നും ഫൈനൽ ലിസ്റ്റ് 2024 ജൂലൈ 2 നും  പ്രസിദ്ധികരിക്കുന്നതാണ്.

English Summary:

Fokana Election Notification: Member Organizations can Renew Their Membership Till 18th May

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com