ADVERTISEMENT

ബ്രിട്ടനിലെ ഏറ്റവും ഭാരം കൂടിയ വ്യക്തികളിലൊരാളായ ജേസൺ ഹോൾട്ടൺ മരണപ്പെട്ടു. മരിക്കുമ്പോൾ അദ്ദേഹത്തിന് 317 കിലോയോളം ഭാരമുണ്ടായിരുന്നു. തന്റെ 34ാം പിറന്നാളിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെയാണ് ജേസണിന്റെ വേർപാട്. അവയവങ്ങളുടെ തകരാറും അമിതവണ്ണവുമാണ് മരണകാരണമായി പറയുന്നത്. 

''അവന്റെ ആരോഗ്യം വളരെപ്പെട്ടന്ന് മോശമാവുകയായിരുന്നു. മകനെ രക്ഷിക്കാൻ ഡോക്ടർമാർക്ക് കഴിയുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ദൗർഭാഗ്യവശാൽ അങ്ങനെയല്ല സംഭവിച്ചത്'', ജേസണിന്റെ അമ്മ ലെയ്സ മാധ്യമങ്ങളോടു പറഞ്ഞു. ജേസണിന്റെ കിഡ്നിയാണ് ആദ്യം പ്രവർത്തനരഹിതമായത്. ഒരാഴ്ച കൂടിയേ അവൻ ജീവിച്ചിരിക്കുകയുള്ളു എന്ന് ‍ഡോക്ടർമാർ തന്നോട് പറഞ്ഞിരുന്നുവെന്നും അമ്മ പറയുന്നു. അഗ്നിശമന സേനയുടെ സഹായത്തോടെയാണ് ജേസണെ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചത്.

നിലത്ത് ഉറപ്പിച്ച ഫർണിച്ചറുകളുള്ള പ്രത്യേകതരം മുറിയിലായിരുന്നു കാലങ്ങളായി ജേസൺ ഹോൾട്ടണിന്റെ താമസം. കാലക്രമേണ ചലനശേഷി തീരെ മോശമാവുകയായിരുന്നു. വർഷങ്ങളായി കിടപ്പിലായിരുന്നു, ശ്വാസതടസ്സം പോലുള്ള പല ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം അമിതഭക്ഷണം കഴിക്കുന്ന ശീലം  ജേസൺ തന്റെ കൗമാര പ്രായത്തിൽ തന്നെ ആരംഭിച്ചിരുന്നു. അച്ഛന്റെ മരണശേഷമുള്ള വിഷമത്തെ മറികടക്കാനാണ് പുതിയ ഭക്ഷണ ശീലം ആരംഭിക്കുന്നത്. 10,000കാലറിയാണ് ഓരോ ദിവസവും ജേസൺ കഴിച്ചിരുന്നത്. 

കഴിഞ്ഞ വർഷം ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ, തന്റെ സമയം അവസാനിക്കാറായെന്നാണ് തോന്നുന്നതെന്നും, പുതിയതായി എന്തെങ്കിലുമൊക്കെ പരീക്ഷിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ജേസൺ പറഞ്ഞിരുന്നു. നാലുവർഷം മുൻപ് ജേസൺ മൂന്നാം നിലയിലുള്ള തന്റെ ഫ്ലാറ്റിൽ കുഴഞ്ഞു വീണിരുന്നു. അദ്ദേഹത്തെ രക്ഷിക്കുന്നതിനായി അഗ്നിരക്ഷാസേനയിലെ 30 പേരും ഒരു ക്രെയ്നും സ്ഥലത്തെത്തേണ്ടി വന്നത്. ഇതേത്തുടർന്ന് പുറത്ത് തടിച്ചുകൂടിയ ജനങ്ങളെക്കണ്ട് തനിക്ക് ഏറെ ബുദ്ധിമുട്ട് തോന്നിയെന്നും പിന്നീടൊരിക്കൽ ജേസൺ പറഞ്ഞു. 

English Summary:

Britains 'Heaviest Man' Dies From Organ Failure Days Before 34th Birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com