ADVERTISEMENT

അസന്തുഷ്ടിയുടെ ഒരു മുഖം

ഉള്ളിലൊളിപ്പിച്ചു വെച്ച ഒരു മേഘം

വളരെ താണുപറന്ന് ആ ഗ്രാമത്തെ തൊട്ടുവെന്നും

ഗ്രാമവാസികളെയെപ്പോഴും

വട്ടംചുറ്റിയിരുന്നുവെന്നും തോന്നും

മിക്കവരും അസംതൃപ്തർ

നിരാശയുടെ ചൂടു തട്ടിയൊരു

നീരാവിയെൻജിൻ ഉള്ളിൽ

ദീർഘശ്വാസമുതിർക്കുന്നു
 

അസ്വസ്ഥതകളുടെ പുകഞ്ഞു 

കത്തലുകൾ മനുഷ്യവംശത്തെ മാത്രം 

ബാധിക്കുന്ന വ്യാധിയാകുമ്പോൾ

ഗ്രാമത്തിലെ പക്ഷി മൃഗാദികളൊക്കെ 

അതിനപവാദമാണ്

അവരൊക്കെ സന്തുഷ്ടരും

സന്തോഷ പ്രിയരുമായിരുന്നു
 

ഗ്രാമത്തിലേക്ക് പ്രവേശിച്ച ഒരു ആട്ടിൻകുട്ടി 

തിരമാലക്കഷണത്തെ ഓർമ്മിപ്പിച്ചുകൊണ്ട് 

തുള്ളിക്കളിച്ചും കൊണ്ടിരുന്നു

മലയുടെ തെളിഞ്ഞ കഷായ വാലായി 

നീണ്ട മൺപാതയിലൂടെ

ഒരു തുള്ളി വെള്ളപ്പത

തെന്നിതെറിക്കുന്നതുപോലെ തോന്നിച്ചു
 

ചിലർ വിരിഞ്ഞു ചാടുന്ന ഒരു 

പൂവ് പോലെ അതിനെ കണ്ടു

ചിലർക്ക് ആകാശച്ചെരുവിലെ 

വെള്ള മറുക് പോലെ തോന്നി

ചിലർക്ക് പച്ച പോലെയും മറ്റുചിലർക്ക് 

തണലിന്റെ ചിറകുകൾ പോലെയും തോന്നി

ഗ്രാമത്തിന്റെ സൂര്യൻ ആട്ടിൻകുട്ടിയിൽ 

പ്രകാശം പരത്താൻ തുടങ്ങി

English Summary:

Malayalam Poem ' Gramathinte Sooryan ' Written by Manju Ganesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com