ADVERTISEMENT

ഇല കുടഞ്ഞെറിഞ്ഞ 

മഞ്ഞുകണികകൾ

പോലെ രാത്രി സ്വപ്നത്തിനെ

കുടഞ്ഞ് മാറ്റാൻ,

മടിക്കുന്ന പകലുകൾ...
 

ഒന്നിനും മുതിരാതെയീ

ജന്മം മുഴുവനും നോക്കി-

യിരുന്നാലും മടുക്കാത്ത 

കണ്ണുകളിലാ നോട്ടം,ഹ
 

പുണ്യമേ നീ 

മിണ്ടിയാലത്രെയും 

വസന്തം, മൗനൠതു 

ഗ്രീഷ്മങ്ങൾ പോലും 

പൊഴിച്ചതോർമ്മ മർമ്മരങ്ങൾ.
 

നിന്റെ നോട്ടമെന്റെ ശ്രദ്ധയിൽ 

പെടുമ്പോഴൊക്കെയും

നീഹാര കാലത്തെ 

നീലവാക മരം പോലെ

പെയ്യുന്നു പൂക്കൾ 

മൃദുലമായ് ദലങ്ങൾ!
 

അതേ സ്വപ്നത്തിലാവ-

ണമവസാനവും, പാതി

തുറന്ന മിഴി ജാലകങ്ങൾ

നിന്റെയാ നോട്ടം കാണുവാ-

നെന്നോണം ചാരി, കാറ്റിലിമ 

ചിമ്മാതെ പയ്യേ പോകയാവണം 
 

പ്രാണൻ, പ്രിയതമാം മൗനമായി

മേഘവിതാനങ്ങൾക്കു

മേലേക്ക്, ആരും കാണാത്ത 

കാവ്യതരു ശിഖിരമായി.!!

English Summary:

Malayalam Poem Written by Haritha Panicker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com