ADVERTISEMENT

സ്റ്റൈൽമന്നൻ രജനികാന്തിനെ നേരിട്ടു കണ്ട സന്തോഷം പങ്കുവച്ച് സംവിധായകനും നടനുമായ മധു വാരിയർ. സ്വപ്നം യാഥാര്‍ഥ്യമാകുന്നു എന്നായിരുന്നു രജനിയെ കാണുന്ന വിഡിയോ പങ്കുവച്ച് മധു കുറിച്ചത്. ജീവിച്ചിരിക്കുന്ന പ്രതിഭയെ കാണാന്‍ പോകുന്നു എന്നെഴുതി കാണിച്ചുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്.

സഹോദരിയും നടിയുമായ മഞ്ജു വാരിയരാണ് ഈ സ്വപ്നസാഫല്യത്തിനുള്ള അവസരം മധുവിനായി ഒരുക്കിയത്. രജനി നായകനായെത്തുന്ന ‘വേട്ടയ്യൻ’ എന്ന സിനിമയില്‍ മഞ്ജു വാരിയരാണ് നായിക. ഇതേ സിനിമയുടെ ചെന്നൈയിലെ സെറ്റിൽ വച്ചാണ് മധു വാരിയർ തന്റെ ഇഷ്ടതാരത്തെ നേരിട്ടുകാണുകയും പരിചയപ്പെടുകയും ചെയ്തത്.

രജനികാന്തിനെ നായകനാക്കി ടി.ജി. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘വേട്ടയ്യൻ’. രജനിക്കൊപ്പം അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി, മഞ്ജു വാരിയർ, കിഷോർ, റിതിക സിങ്, ദുഷാര വിജയൻ, ജി.എം. സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

ജയ് ഭീം എന്ന ചിത്രത്തിനു േശഷം ഞ്ജാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. എസ്.ആർ. കതിര്‍ ആണ് ഛായാഗ്രഹണം. സംഗീതം അനിരുദ്ധ്. ആക്‌ഷൻ അൻപറിവ്. എഡിറ്റിങ് ഫിലോമിൻ രാജ്.

ലൈക പ്രൊഡക്‌ഷന്‍സ് ആണ് നിർമാണം. ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷൻ. ചിത്രീകരണം ഇപ്പോഴും പുരോഗമിക്കുകയാണ്. ചിത്രം അടുത്ത വർഷം തിയറ്ററുകളിലെത്തും.

English Summary:

Madhu Warrier Meet Rajinikanth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com