ADVERTISEMENT

ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പടത്തിന് ഇന്ന് ഈരാറ്റുപേട്ടയിൽ തുടക്കമായി. ചിത്രത്തിലെ താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ പൂജയും സ്വിച്ച്ഓൺ കർമവും നടന്നു. കോമഡി-ത്രില്ലെർ ജോണറിലുള്ള ഈ സിനിമ എൻ (N) മീഡിയ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ രാജേഷ് റോയ്, ജെയ്സൺ പനച്ചിക്കൽ, പ്രിൻസ് എം. കുര്യാക്കോസ് എന്നിവരാണ് നിർമിക്കുന്നത്. 

നവാഗതനായ തോംസൺ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് അദ്ദേഹം തന്നെയാണ്.  നിരവധി ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുള്ള സിനു സിദ്ധാർഥ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. 

dhyan-movie3

ധ്യാൻ ശ്രീനിവാസനെ കൂടാതെ ധർമജൻ ബോൾഗാട്ടി, അസീസ് നെടുമങ്ങാട്, അഞ്ജു കുര്യൻ, മരിയ വിൻസെന്റ്, വിനീത് തട്ടിൽ , പ്രമോദ് വെള്ളിനാട്,നവാസ് വള്ളികുന്ന്, ടിജി രവി, ജാഫർ ഇടുക്കി , നീന കുറുപ്പ്, എന്നിവരും മറ്റു പ്രധാനപ്പെട്ട വേഷങ്ങളിലെത്തുന്നു. 

dhyan-3

വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന്റെ മികച്ച വിജയത്തിന് ശേഷം ധ്യാൻ നായകനാവുന്ന പുതിയ ചിത്രമെന്ന പ്രത്യേകതയും ഈ പ്രോജക്ടിനുണ്ട്. എഡിറ്റർ: ഡോൺ മാക്സ്, മ്യൂസിക്ക്: 4 മ്യൂസിക്ക്, പ്രൊഡക്‌ഷൻ കൺട്രോളർ: സനൂപ് ചങ്ങനാശ്ശേരി, കോസ്റ്റ്യൂം: അരവിന്ദ് എ ആർ, മേക്കപ്പ്: നരസിംഹസ്വാമി,സ്റ്റിൽസ്: റിഷാജ്, കൊറിയോഗ്രാഫി: റിഷ്ദാൻ, ആക്ഷൻ: പിസി സ്റ്റണ്ട്സ്, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്: സക്കീർ.എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

English Summary:

Dhyan Sreenivasan's next shoot started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com