ADVERTISEMENT

ആലപ്പുഴ ∙ ഗ്രാമീണ ഭവനങ്ങളിലെല്ലാം ശുദ്ധജലമെത്തിക്കുന്ന ‘ജലജീവൻ മിഷൻ’ അവസാനിക്കാൻ 4 മാസം മാത്രം ശേഷിക്കെ, സംസ്ഥാനത്തു നൽകിയത് 34.47% കണക്‌ഷൻ മാത്രം. മൂന്നര വർഷം എടുത്താണ് ഇത്രയും കണക്‌ഷനുകൾ നൽകിയത്. 53.34 ലക്ഷം കണക്‌ഷനുകൾ 2024 മാർച്ചിനകം നൽകാനാണു ലക്ഷ്യമിട്ടിരുന്നത്. ഇന്നലെ വരെ നൽകിയത് 18.39 ലക്ഷം മാത്രം. 2020 ലാണ് പദ്ധതി തുടങ്ങിയത്. ആകെ 69,92,537 ഗ്രാമീണ ഭവനങ്ങൾ ഉണ്ടെന്നാണു ജല അതോറിറ്റിയുടെ കണക്ക്. 17 ലക്ഷം ഗാർഹിക കണക്‌ഷൻ ഉള്ളപ്പോഴാണു ജലജീവൻ മിഷൻ പദ്ധതി ആരംഭിച്ചത്.

ഇനി ബാക്കിയുള്ള 34 ലക്ഷം കണക്‌ഷൻ അനിശ്ചിതത്വത്തിലാണ്. 6 ജില്ലകളിൽ മാത്രമാണു 50% നു മുകളിൽ ലക്ഷ്യം കൈവരിച്ചത്. കാസർകോട് ജില്ലയാണു പദ്ധതി നിർവഹണത്തിൽ ഏറെ പിന്നിൽ– 29.43%. കോഴിക്കോട്, ഇടുക്കി, വയനാട് ജില്ലകളിൽ 40% പോലും പൂർത്തിയായിട്ടില്ല. പുതിയ കണക്‌ഷൻ നൽകുന്നുണ്ടെങ്കിലും ജലശുദ്ധീകര‍ണശാലകൾ ഉൾപ്പെടെ പൂർത്തിയായാലേ വിതരണം സാധ്യമാകൂ. കണക്‌ഷൻ നൽകിയ പലയിടത്തും ഇതുവരെ ശുദ്ധജലമെത്തിക്കാൻ കഴിഞ്ഞിട്ടില്ല. കേന്ദ്രവും സംസ്ഥാനവും ചേർന്നു 40,203 കോടി രൂപയുടെ പദ്ധതിക്കാണു ഭരണാനുമതി ലഭിച്ചത്. പദ്ധതി നീട്ടണമെന്നു കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary:

Four months to end 'Jalajeevan'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com