ADVERTISEMENT

തിരുവനന്തപുരം ∙ റിപ്പബ്ലിക് ദിനമായ 26ന് വിരുന്നൊരുക്കാനായി രാജ്ഭവന് 20 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. സർക്കാരിന്റെ ബജറ്റ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയാണു തുക അനുവദിച്ചത്. ഇൗ മാസം തുടക്കത്തിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ കഴിഞ്ഞുള്ള ഗവർണറുടെ ചായസൽക്കാരം ബഹിഷ്കരിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും 26ന് വൈകിട്ടു നടക്കുന്ന വിരുന്നിൽ പങ്കെടുത്തേക്കും. മുഖ്യമന്ത്രി കുടുംബസമേതം പങ്കെടുക്കുമെന്നാണു സൂചന.

'അറ്റ് ഹോം' എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിക്കു തുക അനുവദിക്കണമെന്ന് രാജ്ഭവൻ നേരത്തേ സർക്കാരിനു കത്തു നൽകിയിരുന്നു. മുൻവർഷങ്ങളിൽ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ ഗവർണർ ചില വിശദീകരണങ്ങൾ ആരായുന്ന പതിവുണ്ടായിരുന്നു. എന്നാൽ, ഇത്തവണ സംസ്ഥാന സർക്കാരിനോട് വിശദീകരണം പോലും ചോദിക്കാതെയാണ് നയപ്രഖ്യാപനം ഗവർണർ അംഗീകരിച്ചത്.

പ്രത്യേക നാണയം പുറത്തിറക്കും

ന്യൂഡൽഹി ∙ 75–ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കേന്ദ്രം 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കും. 40 ഗ്രാം ഭാരമുള്ള നാണയത്തിന്റെ ഒരു വശത്ത് അശോക സ്തംഭത്തിന്റെ ചിത്രവും ‘സത്യമേവ ജയതേ’ എന്ന എഴുത്തുമുണ്ടാകും. ഇന്ത്യ എന്നതിനു പുറമേ ‘ഭാരത്’ എന്ന് ദേവനാഗരി ലിപിയിൽ ആലേഖനം ചെയ്യും. മറുവശത്ത് പുതിയ പാർലമെന്റിന്റെ ചിത്രവുമുണ്ടാകും.

English Summary:

Republic Day Banquet: 20 lakhs sanctioned for Raj Bhavan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com