ADVERTISEMENT

കൊച്ചി ∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ ഫെയ്സ്ബുക്കിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സ്വർണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി 21നു പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് വിജു ഏബ്രഹാമാണു ഹർജി പരിഗണിച്ചത്. 

മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങളിൽ നിന്നു പിന്മാറണമെന്നാവശ്യപ്പെട്ട് കണ്ണൂർ സ്വദേശി വിജേഷ് പിള്ള മുഖേന എം.വി. ഗോവിന്ദൻ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും 30 കോടി രൂപ വാഗ്‌ദാനം ചെയ്‌തെന്നും സ്വപ്ന ആരോപിച്ചിരുന്നു. സ്വപ്‌നയും വിജേഷ് പിള്ളയും മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും ആരോപണങ്ങൾ ഉന്നയിച്ചു വ്യാജ വിഡിയോയുണ്ടാക്കി ഫെയ്സ്ബുക്കിലൂടെ പ്രചരിപ്പിച്ചെന്നുമായിരുന്നു കേസിലെ ആരോപണം. 

English Summary:

Swapna Suresh's petition will be considered on May 21

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com