ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി നിയമസഭാ തിരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടന്നുകൊണ്ടിരിക്കെ വിജയത്തെയും പരാജയത്തെയും കുറിച്ച് ബിജെപി ഓഫിസിൽ പോസ്റ്റർ. പോസ്റ്ററിൽ അമിത് ഷായുടെ ചിത്രത്തിനൊപ്പം ഹിന്ദിയില്‍ ‘വിജയം ഞങ്ങളെ അഹംഭാവികളുമാക്കില്ല, തോൽവി നിരാശപ്പെടുത്തുകയുമില്ല’ എന്നെഴുതിയിട്ടുണ്ട്.

എക്സിറ്റ് പോളുകളില്‍ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്ക് വിജയം പ്രവചിച്ചിരുന്നു. എന്നാൽ, ഡൽഹിയിൽ സർക്കാർ രൂപീകരിക്കുമെന്ന് തങ്ങൾക്ക് വിശ്വാസമുണ്ടെന്ന് പറഞ്ഞ് എക്സിറ്റ് പോൾ പ്രവചനങ്ങൾ ബിജെപി നിരസിച്ചു. വോട്ടെണ്ണൽ‌ തുടങ്ങിയപ്പോൾ എഎപി ഭരണത്തുടർച്ചയിലേക്കു കുതിക്കുകയാണ്. ബിജെപി നില മെച്ചപ്പെടുത്തിയെങ്കിലും കോൺഗ്രസ് വൻ തകർച്ചയാണ് നേരിടുന്നത്.

2015 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി 67 സീറ്റുകളും ബിജെപി മൂന്നും നേടി. കോൺഗ്രസിന് സീറ്റൊന്നും ലഭിച്ചിരുന്നില്ല.

English Summary: In poster at Delhi BJP office, a cryptic message about victory and defeat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com