ADVERTISEMENT

തിരുനെൽവേലി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആക്രമണം തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘ഇതിനേക്കാൾ വലിയ ശത്രുവിനെ നമ്മൾ തോൽപ്പിച്ചിട്ടുണ്ട്’ എന്നാണു മോദിയെ ഉന്നമിട്ടു രാഹുൽ പറഞ്ഞത്. തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുനെൽവേലിയിൽ വിദ്യാഭ്യാസ വിദഗ്ധരുമായുള്ള സംവാദത്തിലെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു രാഹുൽ.

‘സമ്പന്നതയിലും എതിരാളികളെ നിർവീര്യമാക്കുന്നതിലും പ്രബലനായ ശത്രുവിനെതിരെ പോരാടുകയാണു നമ്മൾ. ഇതു മുൻപും ചെയ്തിട്ടുണ്ട്. ഇതിനേക്കാൾ വലിയ ശത്രുവിനെ തോൽപ്പിച്ചിട്ടുണ്ട്. 70 വർഷങ്ങൾക്കു മുൻപ്, മോദിയേക്കാൾ ശക്തമായിരുന്നു ബ്രിട്ടിഷുകാർ. ബ്രിട്ടിഷ് സാമ്രാജ്യവുമായി താരതമ്യപ്പെടുത്തുമ്പോൾ മോദി ആരാണ്? രാജ്യത്തെ ജനങ്ങൾ ബ്രിട്ടിഷുകാരെ തിരിച്ചയച്ചു. അതുപോലെ അദ്ദേഹത്തേയും നാഗ്‍പുരിലേക്കു മടക്കി അയക്കും. വെറുപ്പോ ദേഷ്യമോ കലാപമോ ഇല്ലാതെ നമ്മളതു നടപ്പാക്കും. അവർ നമ്മളെ എന്തും ചെയ്യട്ടെ– അധിക്ഷേപിക്കുകയോ തൊഴിക്കുകയോ മുഖത്തു തുപ്പുകയോ എന്തുവേണമെങ്കിലും. പക്ഷേ നമ്മൾ അതൊന്നും തിരിച്ചു ചെയ്യില്ല’– രാഹുൽ പറഞ്ഞു.

വലിയ സ്വപ്നം കാണണമെന്നു പറഞ്ഞ രാഹുൽ, മാറ്റം സാധ്യമാണെന്നു തോന്നിയില്ലായിരുന്നെങ്കിൽ നിങ്ങളെ കാണാനും സംസാരിക്കാനും വരില്ലായിരുന്നെന്നും വ്യക്തമാക്കി. ജനങ്ങളുടെ സഹായത്തോടെയാണു മാറ്റം കൊണ്ടുവരാനാവുക. കേന്ദ്ര സർക്കാർ കാണുന്നതുപോലെ വിദ്യാഭ്യാസം, കൃഷി, ആരോഗ്യം എന്നിവ സാമ്പത്തിക ക്രയവസ്തുക്കൾ അല്ല. ബിസിനസ് രാജ്യത്തിന് ആവശ്യമാണ്. എന്നാൽ പാവപ്പെട്ടവർക്കു ലഭ്യമല്ലാത്തവിധം വിദ്യാഭ്യാസം, കൃഷി, ആരോഗ്യം എന്നിവ മാറരുത്. നിർഭാഗ്യവശാൽ അതാണു നടക്കുന്നത്. ശാക്തീകരണത്തിന്റെ പ്രധാന ആയുധം വിദ്യാഭ്യാസമാണെന്നും രാഹുൽ പറഞ്ഞു.

English Summary: We have defeated a much more powerful enemy than Narendra Modi says Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com