ADVERTISEMENT

തിരുവല്ല ∙ മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷനായിരുന്ന പത്മഭൂഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തയുടെ കബറടക്ക ശുശ്രൂഷ വ്യാഴാഴ്ച നടക്കും. തിരുവല്ല സെന്‍റ് തോമസ് മാര്‍ത്തോമ്മാ പള്ളിക്കു സമീപം ബിഷപ്പുമാര്‍ക്കായുള്ള പ്രത്യേക സെമിത്തേരിയിലെ കബറിലാണ് സംസ്കാരം. സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിക്കും. മറ്റു ബിഷപ്പുമാര്‍ സഹകാര്‍മ്മികത്വം വഹിക്കും.

വ്യാഴാഴ്ച രാവിലെ 8 ന് കബറടക്ക ശുശ്രൂഷയുടെ മൂന്നാം ഭാഗം സഭാ ആസ്ഥാനത്തുള്ള ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ്മാ ആഡിറ്റോറിയത്തില്‍ നടക്കും. നാലാം ഭാഗം 3 മണിക്ക് ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ്മാ ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. തുടര്‍ന്ന് വലിയ മെത്രാപ്പോലീത്തായുടെ ഭൗതികശരീരം കബറടക്കും. കോവിഡ്-19 പ്രോട്ടോക്കോള്‍ പ്രകാരമാണ് ശുശ്രൂഷ നടത്തുന്നത്. 

ബുധനാഴ്ച നടന്ന ശുശ്രൂഷകള്‍ക്ക് സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഡോ. യുയാക്കിം മാര്‍ കൂറിലോസ്, ജോസഫ് മാര്‍ ബര്‍ന്നബാസ്, തോമസ് മാര്‍ തിമോത്തിയോസ്, ഡോ. ഏബ്രഹാം മാര്‍ പൗലോസ്, ഡോ. ഗ്രിഗോറിയോസ് മാര്‍ സ്തേഫാനോസ്, ഡോ. തോമസ് മാര്‍ തീത്തോസ് എന്നിവര്‍ നേതൃത്വം നല്‍കി. 

English Summary: Philipose Mar Chrysostom funeral 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com