ADVERTISEMENT

ആലപ്പുഴ ∙ താനൂർ ബോട്ടുദുരന്തത്തിന്റെ വേദനയിൽ കേരളം വിതുമ്പുമ്പോഴും, ആലപ്പുഴയിലെ ഹൗസ് ബോട്ട് ടൂറിസം മേഖല നിയമങ്ങളെയും പരിശോധനകളെയും വെല്ലുവിളിക്കുന്നു. സജീവമായ കായല്‍ടൂറിസം മേഖലയില്‍ ഭാഗ്യം കൊണ്ടുമാത്രമാണു ദുരന്തമൊഴിവാകുന്നത്. ലൈസന്‍സും ഫിറ്റ്നസും സുരക്ഷയുമില്ലാത്ത ഹൗസ്ബോട്ടുകളില്‍ പതിയിരിക്കുന്ന അപകടമറിയാതെ യാത്ര ചെയ്യുകയാണ് വിനോദസഞ്ചാരികള്‍. 

ആലപ്പുഴ പുന്നമടയിലെ ഹൗസ്ബോട്ട് ടെർമിനലിൽ നൂറുകണക്കിനു ഹൗസ്ബോട്ടുകളാണുള്ളത്. താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിലും പരിശോധന ശക്തമാണ്. ഏകദേശം 1500 ജലവാഹനങ്ങൾക്കാണ് മാരിടൈം ബോർഡ് ആലപ്പുഴയിൽ ലൈസൻസ് നൽകിയിട്ടുള്ളത്. ഇതിൽ 871 എണ്ണവും ഹൗസ് ബോട്ടുകളാണ്. ശിക്കാരവള്ളവും മോട്ടർ ബോട്ടുകളും മറ്റുമാണ് ബാക്കിയുള്ളവ.

മുന്നൂറോളം ഹൗസ്ബോട്ടുകളും ജലവാഹനങ്ങളും ലൈസൻസില്ലാതെ ഇവിടെ പ്രവർത്തിക്കുന്നു എന്നാണ് ഈ മേഖലയിലുള്ളവർതന്നെ പറയുന്നത്. ഇത്തരം അനധികൃത ഹൗസ്ബോട്ടുകൾ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ പ്രയാസമാണു സൃഷ്ടിക്കുന്നതെന്നും പരാതിയുണ്ട്. എന്തെങ്കിലും അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിനായി പുന്നമടയിൽ അഗ്നിരക്ഷാനിലയം വേണമെന്ന ആവശ്യവും നടപ്പായിട്ടില്ല. 

English Summary: Alappuzha House Boat Tourism service without safety

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com