ADVERTISEMENT

അടുക്കളയിലെ തിരക്കുകള്‍ക്കിടയില്‍, കറികളില്‍ എരിവു കൂടിപ്പോകുന്നതൊക്കെ സാധാരണയാണ്.  അല്‍പ്പം എരിവു കൂടിയെന്ന് വച്ച് ഭക്ഷണസാധനങ്ങള്‍ കളയേണ്ട കാര്യമില്ല. കൂടിയ എരിവു കുറയ്ക്കാന്‍ ചില സൂത്രങ്ങളുണ്ട്...

ഉരുളക്കിഴങ്ങ്

കറികളില്‍ ഉപ്പും എരിവും കൂടിയാല്‍ ഉരുളക്കിഴങ്ങ് ചേര്‍ക്കാം. തലമുറകളായി പിന്തുടര്‍ന്നു പോരുന്ന ഒരു രീതിയാണ് ഇത്. 

Image Credit: Alicia Fdez/Istock
Image Credit: Alicia Fdez/Istock

പാലുല്‍പ്പന്നങ്ങള്‍

കറികള്‍ക്ക് രുചി നല്‍കാന്‍ പാല്‍, തൈര്, ക്രീം തുടങ്ങിയ പാല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാറുണ്ട്. കറികളുടെ സ്വഭാവമനുസരിച്ച്, എരിവു കുറയ്ക്കാന്‍ ഇവയിലേതെങ്കിലും ചേര്‍ക്കാം.

Image Credit: Zhukovskaya Elena/shutterstock
Image Credit: Zhukovskaya Elena/shutterstock

പാലുല്‍പ്പന്നങ്ങള്‍ ചേര്‍ക്കുമ്പോള്‍ അധികം വേവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മൃഗങ്ങളില്‍ നിന്നുള്ള പാല്‍ കൂടാതെ, തേങ്ങാപ്പാലും ഇതേപോലെ ചേര്‍ക്കാവുന്നതാണ്.


Representative image. Photo Credit:photohasan/Shutterstock.com
Representative image. Photo Credit:photohasan/Shutterstock.com

കെച്ചപ്പ്/പഞ്ചസാര

ടൊമാറ്റോ കെച്ചപ്പിന് സാധാരണയായി മധുരവും പുളിയുമുള്ള രുചിയാണുള്ളത്. ഇത് ഒരു പരിധി വരെ കറിയുടെ എരിവു കുറയ്ക്കാൻ സഹായിക്കും. കെച്ചപ്പ് ഇല്ലെങ്കില്‍ ഒരു നുള്ള് പഞ്ചസാര ചേര്‍ത്ത് നോക്കാം. എരിവു വല്ലാതെ കൂടുതലില്ലെങ്കില്‍, ഇത് ഫലിക്കും.

നാരങ്ങനീര്

എരിവു തല്‍ക്ഷണം കുറയ്ക്കാന്‍ നാരങ്ങാനീരിനാവും. നാരങ്ങ ഇല്ലെങ്കിൽ, വിനാഗിരി അല്ലെങ്കിൽ തക്കാളി പോലെയുള്ള പുളിയുള്ള വസ്തുക്കള്‍ ചേര്‍ക്കാം.

Representative Image. Photo Credit : Oxyzay / iStockPhoto.com
Representative Image. Photo Credit : Oxyzay / iStockPhoto.com

തായ് പാചകരീതിയില്‍, കറികളിലെ വിവിധ രുചികള്‍ തമ്മിലുള്ള ബാലന്‍സ് നിലനിര്‍ത്താന്‍ ഇത്തരം ഫുഡ് ആസിഡുകള്‍ ചേര്‍ക്കുന്ന പതിവുണ്ട്.

കൂടുതല്‍ പച്ചക്കറികള്‍ ചേര്‍ക്കുക

സാമ്പാര്‍ പോലുള്ള കറികള്‍ ഉണ്ടാക്കുമ്പോള്‍ എരിവു കൂടുകയാണെങ്കില്‍ കുറച്ചു കൂടി പച്ചക്കറികള്‍ വേവിച്ച് കറിയില്‍ ചേര്‍ത്താല്‍ മതി.

എന്നാല്‍, മത്തങ്ങ, വെള്ളരിക്ക പോലുള്ള ജലാംശം കൂടുതലുള്ള പച്ചക്കറികള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് കറികളുടെ രുചി കുറയ്ക്കും. സൂപ്പോ പായസമോ ആണെങ്കിൽ, കൂടുതൽ ദ്രാവകം ചേർക്കാൻ ശ്രമിക്കുക. 

നട്ട് ബട്ടര്‍

കറികളില്‍ പീനട്ട് ബട്ടര്‍ പോലെയുള്ള നട്ട് ബട്ടറുകള്‍ ചേര്‍ക്കുന്നതും എരിവു കുറയ്ക്കാന്‍ സഹായിക്കും.

English Summary:

Ways to Reduce Spiciness in Curry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com