‘ദേർ ആർ നോ പെർമനന്റ് ഫ്രണ്ട്സ് ഓർ പെർമനന്റ് എനിമീസ്‍‌’ – കാരൾ മോസ്‌ലീ ബ്രൗൺ എന്ന അമേരിക്കൻ സെനറ്ററുടെ ഒരിക്കലും മായാത്ത ഈ വാക്കുകൾക്ക് ഇന്ത്യ രാഷ്ട്രീയ മണ്ഡലത്തിൽ ഏറെ പ്രസക്തിയുണ്ട്. ഇന്ത്യൻ ദേശീയ രാഷ്ട്രീയം മുന്നണി സംവിധാനത്തിലേക്കു മാറിയ തൊണ്ണൂറുകളിലാണ് ‘ശത്രുക്കളും മിത്രങ്ങളും’ സ്ഥിരമല്ലെന്ന വാക്കുകൾ കാരൾ പറഞ്ഞത്. 2014ൽ കേന്ദ്രം ഭരിച്ചിരുന്ന യുപിഎ സർക്കാരിനെ പുറത്താക്കാൻ കച്ചകെട്ടി നടന്നിരുന്നു അരവിന്ദ് കേജ്‍രിവാളും അദ്ദേഹത്തിന്റെ ആം ആദ്മി പാർട്ടിയും (എഎപി). എന്നാൽ, യുപിഎയ്ക്കു നേതൃത്വം നൽകിയ കോൺഗ്രസിനൊപ്പം ഇന്ത്യ മുന്നണിയിൽ അണി ചേർന്നിരിക്കുകയാണിന്ന് എഎപി. എഎപിയുടെ തട്ടകമായി മാറിയ ഡൽഹിയിൽ ഇരു പാർട്ടികളും സീറ്റുകൾ പരസ്പരം പങ്കിട്ടാണു മത്സരിക്കുന്നത്. ഇന്ത്യ മുന്നണി ഭരിച്ചാൽ തങ്ങളും കേന്ദ്ര മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് എഎപി പ്രഖ്യാപിച്ചു കഴിഞ്ഞു. അതേസമയം, രാഷ്ട്രീയ ശത്രുക്കൾ കൈകോർത്തതാണ് എഎപി നേതാവ് അരവിന്ദ് കേജ്‍രിവാളിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഇന്ത്യൻ മണ്ണിൽ പൊതു ശത്രുവിനെ നേരിടുമ്പോൾ ശത്രുത ‘പെർമനന്റ്’ അല്ലെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിൽ പകച്ചുപോയ ഇന്ത്യ മുന്നണിക്ക് കരുത്തു പകർന്നൊരു ഉത്തരവാണ് അദ്ദേഹത്തിന്റെ ഇടക്കാല ജാമ്യവും പ്രചാരണ പരിപാടികളിൽ പങ്കെടുക്കാൻ സുപ്രീംകോടതി അനുമതി നൽകിയതും.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com