‘വിക്കറ്റ് നേട്ടം ആഘോഷമാക്കാതിരുന്നത് അദ്ദേഹത്തോടുള്ള കടുത്ത ബഹുമാനം കാരണമാണ്’. ഡെത്ത് ഓവറുകളിലെ ചെന്നൈയുടെ പഞ്ച് ഹിറ്റർ എം.എസ്. ധോണിയെ ഗോൾഡൻ ‍ഡക്ക് ആക്കിയിട്ടുപോലും ആ സന്ദർഭം വലിയ ആഘോഷത്തിലേക്ക് എത്തിക്കാതിരുന്നതിനെപ്പറ്റി പഞ്ചാബ് ബോളർ ഹർഷൽ പട്ടേൽ പറഞ്ഞ വാക്കുകളാണിത്. ഐപിഎൽ 17–ാം സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് 11 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ അതിൽ എം.എസ്.ധോണി ബാറ്റിങ്ങിനിറങ്ങിയത് 9 എണ്ണത്തിലാണ്. ഇതിൽ പുറത്തായത് രണ്ടേ രണ്ട് തവണ മാത്രവും. ഈ രണ്ട് പുറത്താകലുകളും കഴിഞ്ഞ 2 മത്സരങ്ങളിലായിരുന്നു. അതായത് പഞ്ചാബ് കിങ്സിന് എതിരെ നടന്ന ഹോം, എവേ മത്സരങ്ങളിൽ. ബാറ്റുമായി കളത്തിലെത്തിയ മറ്റ് 7 മത്സരങ്ങളിലും ധോണിയുടെ വിക്കറ്റ് സ്വന്തമാക്കാൻ മറ്റൊരു ടീമിനും സാധിച്ചില്ല. കഴിഞ്ഞ 17 സീസണുകളിലും ഐപിഎലിന്റെ ഭാഗമായിരുന്ന ധോണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്ട്രൈക് റേറ്റിലാണ് (224.49) അദ്ദേഹം ഈ സീസണിൽ മുന്നേറിക്കൊണ്ടിരിക്കുന്നത്. ഐപിഎലിൽ കരിയറിൽ ഇതുവരെയുള്ള 261 മത്സരങ്ങളിൽ നിന്ന് ധോണിയുടെ ആകെ സ്ട്രൈക് റേറ്റ് 137.06 ആണ്. ഐപിഎൽ ചരിത്രത്തിൽ ആദ്യമായി ഒരു താരം 150 ക്യാച്ചുകൾ പിന്നിട്ട പോരാട്ടം കൂടിയായിരുന്നു ധരംശാലയിലെ പഞ്ചാബ് കിങ്സ് – ചെന്നൈ സൂപ്പർ കിങ്സ് മത്സരം. എം.എസ് ധോണി എന്ന ‘തല’യുടെ ഈ നേട്ടത്തിൽ വിക്കറ്റ് കീപ്പറിന്റെ ഗ്ലൗസിന് പിന്തുണയുമായി സാധാരണ ഫീൽഡറിന്റെ മികവും ഉണ്ടായിരുന്നു. 146 ക്യാച്ചുകൾ കീപ്പർ എന്ന നിലയിൽ സ്വന്തമാക്കിയിട്ടുള്ള ധോണി മറ്റു ക്യാച്ചുകൾ ഫീൽഡർ എന്ന നിലയിലാണ് പോക്കറ്റിലാക്കിയത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com