ADVERTISEMENT

 തിരുവനന്തപുരം∙ സംസ്ഥാനത്തെ ഒന്നേകാൽ‍ കോടി ഉപയോക്താക്കളിൽ ഓരോരുത്തരും 10 വാട്സിന്റെ ഒരു എൽഇഡി ബൾബ് ഓഫ് ചെയ്താൽ പോലും 125 മെഗാവാട്ട് ലാഭിക്കാമെന്നും പ്രതിസന്ധി പരിഹരിക്കണമെങ്കിൽ പീക്ക് ലോഡ് സമയത്തെ ആവശ്യത്തിൽ കുറവ് വരുത്തണമെന്നും വൈദ്യുതി ബോർഡ്.

വൈദ്യുതി ഉപയോഗം കുറച്ചു സഹകരിക്കണം എന്ന് അഭ്യർഥിക്കുന്ന മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ റിക്കോർഡ് ചെയ്ത സന്ദേശം ഫോണിലൂടെ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഓരോ ഉപയോക്താവും 10 വാട്സിന്റെ 2 എൽഇഡി ബൾ‍ബുകളോ 20 വാട്സിന്റെ ഒരു എൽഇഡി ട്യൂബോ ഓഫാക്കിയാൽ‍ 250 മെഗാവാട്ട് ആണ് ലാഭിക്കാൻ കഴിയുക. 10 വാട്സിന്റെ ഒരു എൽ‍ഇഡി ബൾ‍ബും 20 വാട്സിന്റെ 2 ട്യൂബും ഓഫ് ചെയ്താൽ 625 മെഗാവാട്ട് വരെ ലാഭിക്കാം. 

തിങ്കളാഴ്ചത്തെ വൈദ്യുതി ഉപയോഗം 11.02419 കോടി യൂണിറ്റും പരമാവധി ആവശ്യം രാത്രി 10.43ന് 5720 മെഗാവാട്ടും ആയിരുന്നു. വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെ ഉപയോഗം കുറച്ചാൽ പീക്ക് സമയത്തെ ആവശ്യത്തിൽ 11% കുറവു വരുത്താൻ സാധിക്കും. പ്രതിസന്ധി സംബന്ധിച്ചു വൈദ്യുതി ബോർഡിലെ സർവീസ് സംഘടനാ നേതാക്കളുമായി ഇന്നു 11നു മന്ത്രി കൃഷ്ണൻകുട്ടി ചർച്ച നടത്തുന്നുണ്ട്.

English Summary:

Electricity consumption

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com