ADVERTISEMENT

വൃത്തിയും വെടിപ്പുമുള്ള സുന്ദരമായ പാദങ്ങളാണോ നിങ്ങളുടേത്. എന്നാൽ ഈ വേനല്‍ കാലത്ത് പാദങ്ങളുടെ സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകിയേ തീരു. കാലുകളുടെ ഭംഗി നിലനിർത്താൻ സഹായിക്കുന്ന വേനൽക്കാല പാദ സംരക്ഷണത്തിനുള്ള ചില ടിപ്പുകൾ ഇതാ.

പാദങ്ങൾ വൃത്തിയായും ഉണങ്ങിയും സൂക്ഷിക്കുക 
വേനൽക്കാലത്തെ അമിതമായ ചൂടും വിയർപ്പും പാദങ്ങളെ ഈർപ്പമുള്ളതാക്കുകയും ബാക്ടീരിയയും ഫംഗസും തഴച്ചുവളരാൻ കാരണമാവുകയും ചെയ്യും. ഇത് കാലിലെ ദുർഗന്ധത്തിനും മറ്റ് പ്രശ്നങ്ങള്‍ക്കും കാരണമാകും. ദിവസവും സോപ്പും വെള്ളവും ഉപയോഗിച്ച്  പാദങ്ങൾ നന്നായി വൃത്തിയാക്കി ഈ പ്രശ്നം ഒഴിവാക്കാം. കാൽവിരലുകൾക്കിടയിലുള്ള ഇടങ്ങൾ കൂടി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. കഴുകി വൃത്തിയാക്കിയതിന് ശേഷം കാൽവിരലുകൾക്കിടയിലുള്ള ഭാഗങ്ങളും നന്നായി തുടച്ച് ഉണക്കണം.

ഇറുകിയ ചെരിപ്പുകൾ വേണ്ട
വേനൽക്കാലത്ത് ഇറുകിയ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് പോലെ തന്നെ ഇറുകിയ പാദരക്ഷകളും ഉപേക്ഷിക്കണം. ചൂടും ഈർപ്പവും വർധിക്കുന്നതിനാൽ, ശ്വസിക്കാൻ കഴിയുന്ന പാദരക്ഷകളാണ് ധരിക്കേണ്ടത്. ഇതു വഴി പാദങ്ങളിൽ  വായുസഞ്ചാരമുണ്ടാകുകയും അവ ഈർപ്പമില്ലാതെ ഉണങ്ങിയിരിക്കുകയും ചെയ്യും. പ്രകൃതിദത്ത വസ്തുക്കൾ കൊണ്ട് നിർമിച്ച പാദരക്ഷകൾ തിരഞ്ഞെടുത്താൽ വായുസഞ്ചാരവും അമിതവിയർപ്പും തടയാം.  

സൂര്യനിൽ നിന്ന് പാദങ്ങളെ സംരക്ഷിക്കാം 
ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ പോലെ കാലുകൾക്കും സൂര്യാഘാതം ഉണ്ടാകാം. അതുകൊണ്ട് തന്നെ പുറത്തിറങ്ങുമ്പോൾ പാദങ്ങളുടെ മുകൾഭാഗത്തും വശങ്ങളിലും സൺസ്ക്രീൻ പുരട്ടുന്നത് നല്ലതാണ്. കൂടാതെ  കണങ്കാലുകളിലും    സൂര്യപ്രകാശം ഏൽക്കുകയാണെങ്കിൽ സൺസ്ക്രീൻ പുരട്ടാം.

പാദങ്ങൾ മോയ്സ്ചറൈസ് ചെയ്യുക
വേനൽക്കാലത്തെ കടുത്ത ചൂട് പാദങ്ങൾ ഉണങ്ങാനും പൊട്ടാനും ഇടയാക്കും. ഇത് തടയാനായി പാദങ്ങൾ ഈർപ്പമുള്ളതാക്കി നിലനിർത്താം. ഇതിനായി ദിവസവും ഒരു ഫൂട്ട് ക്രീം അല്ലെങ്കിൽ ലോഷൻ പുരട്ടണം.  

പൊള്ളലും  തഴമ്പും ഒഴിവാക്കാം 
വേനൽക്കാലത്ത് ഓടുമ്പോഴോ നടക്കുമ്പോഴോ പൊള്ളലോ തഴമ്പോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അണുബാധയുണ്ടാകുമെന്നതിനാൽ ഇവ പൊട്ടാതിരിക്കാൻ ശ്രദ്ധിക്കണം. ബാൻഡേജോ പാഡോ ഉപയോഗിച്ച് അവയെ മറയ്ക്കുന്നതും നല്ലതാണ്. കാലുകൾ ചെറുചൂടു വെള്ളത്തിൽ നനച്ച ശേഷം പെഡിക്യൂർ ടൂൾ ഉപയോഗിച്ച് മൃദുവാക്കി മാറ്റാവുന്നതാണ്. പക്ഷേ ഇതിനായി മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം.

പാദരക്ഷകൾ മാറി മാറി ഉപയോഗിക്കാം 
ദിവസവും ഒരേ ജോഡി ഷൂസ് അല്ലെങ്കിൽ ചെരിപ്പുകൾ ധരിക്കുന്നത് വിയർപ്പ് അടിഞ്ഞുകൂടുന്നതിനും കാലിലെ ദുർഗന്ധത്തിനും കാരണമാകും. പാദങ്ങൾ ഫ്രഷ് ആയി നിലനിർത്താൻ പാദരക്ഷകൾ മാറി മാറി ഉപയോഗിക്കാൻ ശ്രദ്ധിക്കാം. തുടർച്ചയായ ദിവസങ്ങളിൽ ഒരേ ജോഡി ഷൂ ധരിക്കുന്നത് ഒഴിവാക്കുക. ഇത് വഴി ഷൂ നന്നായി ഉണങ്ങുകയും അങ്ങനെ ബാക്ടീരിയകളുടെയും ഫംഗസുകളുടെയും വളർച്ച തടയുകയും ചെയ്യാം.

അതേസമയം പാദങ്ങൾക്ക്  സ്ഥിരമായ വേദന, നീർവീക്കം, നിറവ്യത്യാസം അല്ലെങ്കിൽ അണുബാധയുടെ ലക്ഷണങ്ങൾ എന്നിവ പോലുള്ള എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ പ്രൊഫഷണൽ സഹായം തേടണം. 

English Summary:

The Ultimate Guide to Beautiful Summer Feet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com