ADVERTISEMENT

ഗുരുവായൂർ ദേവസ്വം സ്റ്റാഫ് നഴ്സ്, വാച്ച്മാൻ, എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റുകളിൽനിന്നു വീണ്ടും നിയമന ശുപാർശ.

സ്റ്റാഫ് നഴ്സ് ലിസ്റ്റിലെ 2 പേർക്കും എൽഡി ക്ലാർക്ക്, വാച്ച്മാൻ ലിസ്റ്റുകളിലെ ഒരാൾക്കു വീതവുമാണു പുതുതായി നിയമന ശുപാർശ ലഭിച്ചത്. ഇതോടെ സ്റ്റാഫ് നഴ്സ് റാങ്ക് ലിസ്റ്റിലെ 9 പേർക്കും എൽഡി ക്ലാർക്ക് ലിസ്റ്റിലെ 65 പേർക്കും വാച്ച്മാൻ ലിസ്റ്റിലെ 44 പേർക്കും നിയമന ശുപാർശയായി.

നിയമനനില: ∙സ്റ്റാഫ് നഴ്സ് ഗ്രേഡ്–2: ഓപ്പൺ മെറിറ്റ്–6, ഇഡബ്ല്യുഎസ്–13, ഈഴവ–7, എസ്‌സി–സപ്ലിമെന്ററി 1.

∙എൽഡി ക്ലാർക്ക്: ഓപ്പൺ മെറിറ്റ്–59, ഈഴവ–സപ്ലിമെന്ററി 3, എസ്‌സി–സപ്ലിമെന്ററി 7, എസ്ടി–സപ്ലിമെന്ററി 1, ഒബിസി–എല്ലാവരും. ഭിന്നശേഷി: എൽവി–1, എച്ച്ഐ–1. മറ്റു സംവരണ വിഭാഗങ്ങളിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.

∙വാച്ച്മാൻ: ഓപ്പൺ മെറിറ്റ്–39, എസ്‌സി–സപ്ലിമെന്ററി 5, ഒബിസി–സപ്ലിമെന്ററി 1, വിശ്വകർമ–41. മറ്റു സംവരണ വിഭാഗങ്ങളിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.

ദേവസ്വം നാഗസ്വരം, തകിൽ വിജ്ഞാപനങ്ങളിൽ ഭേദഗതി

തിരുവിതാംകൂർ ദേവസ്വത്തിലെ നാഗസ്വരം കം വാച്ചർ (കാറ്റഗറി നമ്പർ 04/2023), തകിൽ കം വാച്ചർ (കാറ്റഗറി നമ്പർ 05/2023) വിജ്ഞാപനങ്ങളിൽ ഭേദഗതി.

രണ്ടു തസ്തികയിലെയും ഒഴിവുകളുടെ എണ്ണത്തിൽ 80% തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രകലാപീഠത്തിൽനിന്നു യോഗ്യത നേടിയവർക്കും 20% മറ്റ് ഉദ്യോഗാർഥിക്കും നൽകും എന്നതാണു ഭേദഗതി.

ഹൈക്കോടതി വിധിയുടെയും ദേവസ്വം സ്പെഷൽ റൂൾസ് പ്രകാരവുമാണു ഭേദഗതി. കൂട്ടിച്ചേർക്കൽ വിജ്ഞാപനം ഏപ്രിൽ 30നു പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റു വ്യവസ്ഥകളിൽ മാറ്റമില്ല.  

English Summary:

Re-employment in Guruvayoor Devaswom for Nurse, Watchman and Clerk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com