ADVERTISEMENT

കൊട്ടാരക്കര∙ താലൂക്ക് ആശുപത്രിയിൽ നാടിന്റെ നോവിന്റെ സ്മാരകമായി ഡോ.വന്ദനദാസ് ബ്ലോക്ക്. ആശുപത്രിയിൽ ഈ‌യിടെ നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിന് സംസ്ഥാന സർക്കാർ ഡോ.വന്ദനദാസ് മെമ്മോറിയൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്ന നാമകരണം ചെയ്തു.

അത്യാഹിത വിഭാഗത്തിന് മുന്നിൽ മനസ്സ് പൊള്ളുന്ന ഓർമയുമായി ഡോ.വന്ദനയുടെ ചിത്രവും ഉണ്ട്. ഡോ.വന്ദനയുടെ വേർപാടിന്റെ ഒന്നാം വർഷമായ ഇന്ന് കൊട്ടാരക്കര നഗരസഭ അനുസ്മരണ യോഗം നടത്തും. ഛായാചിത്രത്തിനു മുന്നിൽ മെഴുകുതിരി കത്തിക്കുകയും ടൗണിൽ മൗനജാഥയും അനുസ്മരണ സമ്മേളനവും നടത്തും. ആശുപത്രി ജീവനക്കാരും പൊതുജനങ്ങളും പങ്കെടുക്കും. സമ്മേളനം കൊട്ടാരക്കര നഗരസഭ അധ്യക്ഷൻ എസ്.ആർ.രമേശ് ഉദ്ഘാടനം ചെയ്യും.

English Summary:

Dr. Vandana das block as memorial in Kottarakkara Taluk Hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com