Activate your premium subscription today.
ആരോഗ്യമുള്ള ചർമം നിലനിർത്താൻ ആവശ്യമായ വിറ്റാമിൻ, ആൻ്റിഓക്സിഡൻ്റുകൾ, പോഷകങ്ങൾ എന്നിവയുടെ സ്വാഭാവിക ഉറവിടങ്ങളാണ് പഴങ്ങൾ. ഇത് നിങ്ങളുടെ ആഹാരക്രമത്തിൽ ഉൾപ്പെടുത്തിയാൽ ചർമത്തിന് ഉണ്ടാവുന്ന മാറ്റങ്ങൾ കണ്ട് നിങ്ങൾ തന്നെ അദ്ഭുതപ്പെടും
സൗന്ദര്യ സംരക്ഷണം എന്നത് പലർക്കും തലവേദനയാണ്. എങ്ങനെയൊക്കെ ശ്രമിച്ചാലും മുഖകാന്തി വീണ്ടെടുക്കാൻ പറ്റിയില്ലെന്ന് ഇനി ടെൻഷനടിക്കണ്ട. സൗന്ദര്യ സംരക്ഷണത്തിന് ഇങ്ങനെ ലഭിച്ച ഒരു മികച്ച വസ്തുവാണ് മുട്ടാണി മിൾട്ടി. മുഖ ചർമത്തിലുള്ള അഴുക്ക് വലിച്ചെടുത്ത് മുഖത്തെ ഭംഗിയായി സൂക്ഷിക്കാൻ മുൾട്ടാനി
മുഖക്കുരു എല്ലാവരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. എന്തൊക്കെ പ്രതിവിധികള്‍ പരീക്ഷിച്ചാലും ഒന്നും ശാശ്വതമല്ല. മരുന്നിന്റെ എഫക്ട് കഴിയുമ്പോള്‍ മുഖക്കുരു വീണ്ടും വരും. എങ്കില്‍ പിന്നെ വിലകൊടുത്തു വാങ്ങുന്ന മരുന്നുകള്‍ ഒഴിവാക്കി ഒരു വീട്ടു വൈദ്യം പരീക്ഷിച്ചാലോ. അതിനേറ്റവും നല്ല മരുന്ന്
ചർമസംരക്ഷണത്തിന് വളരെ ഉപകാരപ്രദമായ ഒന്നാണ് ഉരുളക്കിഴങ്ങ്. പല സൗന്ദര്യ വർധക വസ്തുക്കളിലും പ്രധാന ഘടകമായി ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നുണ്ട്. പ്രകൃതദത്ത ബ്ലീച്ചിങ് ഏജന്റ് ആയി പ്രവർത്തിക്കാനും ആന്റി ഓക്സിഡന്റുകളുടെ സഹായത്തോടെ ചർമത്തെ അപകടകരമായ സൂര്യരശ്മികളിൽനിന്നു സംരക്ഷിക്കാനും ഉരുളക്കിഴങ്ങിന് കഴിയും.
പ്രായം കൂടുന്നതോടെ മുഖത്ത് വല്ലാതെ ചുളിവു വരും. നാൽപ്പതുകളിലെത്തിയതോടെ പലരുടെയും പ്രശ്നം ചര്‍മത്തിലെ ചുളിവ് തന്നെയാണ്. അതൊന്നു മാറ്റിയെടുക്കാൻ പടിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഫലം കിട്ടാത്തവരും നമുക്ക് ചുറ്റുമുണ്ട്. പ്രായമാകുന്നത് ആദ്യം പ്രകടമാകുന്നത് നമ്മുടെ മുഖത്ത് തന്നെ ആയിരിക്കും. കൊളാജന്‍
വെർച്വൽ ബ്യൂട്ടി പ്ലേഗ്രൗണ്ടായി ഇന്ന് സമൂഹ മാധ്യമങ്ങൾ മാറിയിരിക്കുകയാണ്. പലതരം ബ്യൂട്ടി ടിപ്സുമായി നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. കണ്ണും പൂട്ടി ഇവർ പറയുന്നതൊക്കെ നിങ്ങൾ ചെയ്യാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. ചർമത്തിന് തിളക്കം അല്ലെങ്കിൽ ആരോഗ്യം കിട്ടും എന്ന്
ചർമത്തിന് പ്രായക്കൂടുതൽ തോന്നാതിരിക്കാനും തിളക്കം വീണ്ടെടുക്കാനും പല വഴികളുണ്ട്. എന്നാൽ ചിലയാളുകളുടെ ചർമം വളരെ സെൻസിറ്റീവാകും. അതിനാൽ ചർമ സംരക്ഷണത്തിനുള്ള എല്ലാ ടിപ്സും അവർക്ക് കൃത്യമായി ഉപയോഗിക്കാൻ കഴിയില്ല. ഇത്തരക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് അനുയോജ്യമായ ഉത്പന്നങ്ങൾ കൊണ്ട് എങ്ങനെ ചർമം
ഹെയർ ട്രാൻസ്പ്ലാന്റിങ്ങ് രംഗത്ത് ഇന്ത്യ ലോകത്തിലെ തന്നെ മുൻനിരക്കാരായി മാറിയിട്ടുണ്ട്. മണിക്കൂറുകൾകൊണ്ട് ആത്മവിശ്വാസവും കേശഭംഗിയും വീണ്ടെടുക്കുന്ന ഡയറക്റ്റ് ഹെയർ ട്രാൻസ്പ്ലാന്റിന്റെ (ഡി എച്ച് ഐ) ഗുണഫലങ്ങൾ തേടിയെത്തുന്നവർ നിരവധിയാണ്. 50 വർഷം കൊണ്ട് ഈ മേഖലയിൽ പ്രാവീണ്യം തെളിയിച്ച അവാർഡ് ജേതാക്കളായ
മുടികൊഴിച്ചിന് നിരവധി കാരണങ്ങളുണ്ട്. ജീവിതശൈലിയിലെ അനാരോഗ്യകരമായ പ്രവണതകൾ ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ടതാണ്. പലരും ഇത് തിരിച്ചറിയുക പോലുമില്ല. അനാരോഗ്യകരമായ ജീവിതശൈലിക്ക് നിരവധി ഉദാഹരണങ്ങൾ പറയാമെങ്കിലും അതിൽ ഏറ്റവും പൊതുവായതും പ്രധാനപ്പെട്ടതും ശരിയായ ഉറക്കമില്ലാത്തതാണ്. ദിവസവും 6 മുതൽ 8 മണിക്കൂർ
വെയിൽ കനത്തതോടുകൂടി ശരീരത്തിൽ വിയർപ്പ് സ്ഥിര സന്ദർശകനായിരിക്കുകയാണ്. ഇത് ചൊറിച്ചിലും ദുർഗന്ധവും സമ്മാനിക്കുന്നത് കൂടാതെ കഷ്ടപ്പെട്ട് ചെയ്യുന്ന മേക്കപ്പ് ഒറ്റയടിക്ക് നശിപ്പിച്ചു കളയും. വിയർപ്പിൽ നിന്നും നമ്മുടെ മേക്കപ്പിന് വേണം ഒരു കെ ബ്യൂട്ടി സംരക്ഷണം. കെ ബ്യൂട്ടി എന്നൊക്കെ കേട്ട് ഞെട്ടണ്ട. നമ്മൾ
തിളങ്ങുന്ന ചർമം എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ പലപ്പോഴും എന്തെല്ലാം ചെയ്ത് ചർമത്തിന്റെ ഭംഗി വീണ്ടെടുക്കാം എന്ന് പലർക്കും അറിയില്ല. ചെറുതെന്ന് നമ്മൾ കരുതുന്ന പല കാര്യങ്ങളുമാണ് നമ്മുടെ ചർമത്തിന് ഗുണകരവും ദോഷകരവുമാകുന്നത്. ക്യത്യമായ പരിചരണം ചർമത്തിന് നൽകിയാൽ മാത്രമേ എപ്പോഴും ചർമത്തെ ആരോഗ്യകരമായി
ചൂടു കൊണ്ട് ഇപ്പോൾ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. അമിതമായ ചൂട്, ഈർപ്പം, സൂര്യപ്രകാശം എന്നിവ കാരണം വേനൽക്കാലം നിങ്ങളുടെ ചർമത്തിന് ശരിക്കും കഠിനമായിരിക്കും. ഒരളവിൽ സൂര്യപ്രകാശം ചർമത്തിന് ആവശ്യമാണെങ്കിലും അവ അധികമായാൽ ചർമത്തെ ദോഷകരമായി ബാധിക്കുകയും ചർമത്തിൽ പൊള്ളൽ, ടാനിങ്, അലർജികൾ, തിണർപ്പ്
പരുക്കനും കറുത്തതുമായ കൈമുട്ടുകൾ പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. നല്ല സ്റ്റൈലിഷ് വസ്ത്രം ധരിക്കുമ്പോൾ വലിയൊരു ബുദ്ധിമുട്ടാണ് കൈമുട്ടിലെ കറുപ്പ് നിറം. പലരിലും ഇത് ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. എന്നാൽ കുറച്ചു സമയം മാറ്റിവച്ചാൽ ഇത് പൂർണമായും ഇല്ലാതാക്കാം എന്നതാണ് സത്യം. ഈ അവധി ദിവസങ്ങൾ
ഓരോ ദിവസവും ചൂട് കൂടിക്കൂടി വരുകയാണ്. ഒന്നു പുറത്തിറങ്ങിയാൽ വിയർത്തു കുളിക്കുമെന്നുറപ്പാണ്. എന്നാൽ വിയർപ്പ് അമിതമായാൽ അത് പലപ്പോഴും ബുദ്ധിമുട്ടു സൃഷ്ടിക്കും. ആ ബുദ്ധിമുട്ട് നമുക്ക് മാത്രമല്ല, മറ്റുള്ളവർക്കും അസ്വസ്ഥത സൃഷ്ടിക്കും. അമിത വിയർപ്പ് മൂലമുള്ള ദുർഗന്ധം പലപ്പോഴും സഹിക്കാൻ പറ്റില്ല. എന്നാൽ ഈ
നല്ല തിളങ്ങുന്ന ചർമം. എല്ലാവരുടെയും സ്വപ്നമാണത്. എന്നാൽ ചർമം തിളങ്ങാൻ പല വഴി ശ്രമിച്ചിട്ടും നടക്കാത്തവരാകാം ചിലര്‍. ചർമത്തെ സംരക്ഷിക്കാനായി പലപ്പോഴും ഫെയ്സ് മാസ്ക്കും ഫേഷ്യലുമെല്ലാം പലരും ചെയ്യാറുണ്ട്. എന്നാൽ ശ്വാശ്വതമായൊരു പരിഹാരത്തിന് നല്ല ഭക്ഷണം കഴിക്കുക എന്നതാണ് ചെയ്യാനുള്ള എളുപ്പവഴി. ചർമം
കറികൾക്ക് മണവും രുചിയും നൽകാൻ മാത്രമല്ല, നമ്മുടെ സൗന്ദര്യം വർധിപ്പിക്കുവാനും ഉപ്പിന് കഴിവുണ്ട്. ഇളം മഞ്ഞ നിറമുള്ള കടലുപ്പാണ് സൗന്ദര്യ ലോകത്തെ ഈ സൂപ്പർ താരം. കടലുപ്പിന്റെ ഈ ഗുണങ്ങൾ ഉപയോഗിച്ച് എങ്ങനെ സൗന്ദര്യ സംരക്ഷണം സാധ്യമാക്കാമെന്നു നോക്കാം. ∙ ചർമ സംരക്ഷണം കാൽകപ്പ് കടലുപ്പിൽ അരക്കപ്പ് ഒലിവ് ഓയിൽ
വേനൽകാലമാണ്. ഓരോ ദിവസവും ചൂടു കൂടുന്നതല്ലാതെ കുറയുന്നില്ല. ശരീരത്തിനും ചർമത്തിനുമെല്ലാം ഏറ്റവും കൂടുതൽ കരുതൽ വേണ്ട കാലം കൂടിയാണ് വേനൽകാലം. ചർമത്തിന് കൃത്യമായ പരിചരണം നൽകിയില്ലെങ്കിൽ പിഗ്മെന്റേഷൻ പോലെയുള്ള പ്രശ്നങ്ങളിലേക്ക് അത് നയിക്കും. വേനലിൽ ചർമത്തിനും മുടിക്കുമെല്ലാം കൃത്യമായ പരിചരണം നൽകിയേ
മലയാളികൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ആളുകൾ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന നടിയാണ് ദീപിക പദുക്കോൺ. ആ നുണക്കുഴിയും, ശരീരവടിവും എല്ലാത്തിലുമുപരി തിളങ്ങുന്ന ചർമവുമെല്ലാം ആരും ഒന്ന് കൊതിച്ചുപോകും. ആ തിളങ്ങുന്ന ചർമം കിട്ടാൻ നിങ്ങളും ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഉത്തരം ദീപിക തന്നെ ആരാധകർക്കായി
അദ്ഭുതങ്ങളുടെ കലവറയാണ് പ്രകൃതി. നിത്യജീവിതത്തിലെ ഒരുപാട് പ്രശ്നങ്ങൾക്കു പരിഹാരം പ്രകൃതിയിൽ തന്നെയുണ്ട്. അവയിൽ പലതും തലമുറകളിലൂടെ നമുക്ക് പകർന്നു കിട്ടിയതുമാണ്. സൗന്ദര്യ സംരക്ഷണത്തിന് ഇങ്ങനെ ലഭിച്ച ഒരു മികച്ച വസ്തുവാണ് മുട്ടാണി മിട്ടി. മുഖ ചർമത്തിലുള്ള അഴുക്ക് വലിച്ചെടുക്കുകയാണ് ഈ മണ്ണ് ചെയ്യുന്നത്.
അദ്ഭുതങ്ങളുടെ കലവറയാണ് പ്രകൃതി. നിരവധി സൗന്ദര്യ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ പ്രകൃതിയിലുണ്ട്. തലമുറകളിൽ നിന്നു പകർന്നു കിട്ടിയ നിരവധി പ്രകൃതിദത്ത സൗന്ദര്യക്കൂട്ടുകൾ നമുക്ക് പരിചിതമാണ്. സൗന്ദര്യം വർധിക്കുന്നതിനൊപ്പം ചർമത്തിന്റെ സംരക്ഷണവും ഉറപ്പു നൽകുന്നു എന്നതാണ് ഇത്തരം കൂട്ടുകളുടെ പ്രത്യേകത.
വിവാഹ ദിനത്തിൽ സ്വപ്നം കണ്ടതുപോലെ നവവധുവായി അണിഞ്ഞൊരുങ്ങാൻ നാളുകൾ നീണ്ട തയാറെടുപ്പുകൾ നടത്തേണ്ടിവരും. പർച്ചേസിങ്ങിനും മറ്റുമായി യാത്രയും അലച്ചിലും വേണ്ടിവരുന്നതോടെ സൗന്ദര്യ സംരക്ഷണത്തിന് അധികസമയം നീക്കി വെക്കാൻ സാധിക്കണമെന്നില്ല. വിവാഹത്തിന് ദിവസങ്ങൾ മുമ്പുള്ള ഫേഷ്യൽ കൊണ്ടുമാത്രം ചർമഭംഗി
വെറുതെ വീട്ടിലിക്കുമ്പോഴാണ് പലരും സൗന്ദര്യ സംരക്ഷണത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നത്. തിരക്കു പിടിച്ച ജീവിതത്തിൽ സൗന്ദര്യ സംരക്ഷണത്തിന് മതിയായ സമയം കണ്ടെത്താനാവാതെ പോയതിന് ഈ കാലയളവിൽ പരിഹാരം കണ്ടെത്താനാകും ശ്രമം. അവധിക്കാലത്ത് വീട് ബ്യൂട്ടി പാർലറാക്കാം. നിരവധി സൗന്ദര്യക്കൂട്ടുകളുടെ
ചില ആളുകളിൽ മുഖത്തെയും കൈകളിലെയും ചർമം സുന്ദരമാണെങ്കിലും കാൽ പാദങ്ങൾ വരണ്ടിരിക്കുന്ന അവസ്ഥ ഉണ്ടാകും. ചർമം മുഴുവന്‍ തിളങ്ങിയാലും കാൽപാദങ്ങളിലെ ഈ വർൾച്ച ആത്മവിശ്വാസം തകർക്കും. ഇഷ്ടപ്പെട്ട ചെരിപ്പുകള്‍ ഒഴിവാക്കി കാൽപാദങ്ങൾ മറയ്ക്കുന്ന ചെരിപ്പുകൾ ധരിക്കാൻ നിർബന്ധിതരാകും. ആരെങ്കിലും തന്റെ കാലിലേക്ക്
സൗന്ദര്യ സങ്കൽപങ്ങളിൽ ചുണ്ടുകളുടെ ഭംഗിക്ക് ഏറെ പ്രാധാന്യമുണ്ട്. മുഖ ചർമ്മത്തിന് എന്നപോലെ ചുണ്ടുകളുടെ ഭംഗി വർദ്ധിപ്പിക്കാനുള്ള ചികിത്സകളും പൊടികൈകളുമൊക്കെ ആളുകൾ പരീക്ഷിക്കാറുമുണ്ട്. എന്നാൽ മേൽച്ചുണ്ടിലെ ചെറുരോമങ്ങൾ നീക്കം ചെയ്യുന്നത് സ്ത്രീകൾക്ക് അത്ര എളുപ്പമുള്ള കാര്യമല്ല. ത്രെഡിങ്ങിലൂടെ രോമങ്ങൾ
വൃത്തിയും വെടിപ്പുമുള്ള സുന്ദരമായ പാദങ്ങളാണോ നിങ്ങളുടേത്. എന്നാൽ ഈ വേനല്‍ കാലത്ത് പാദങ്ങളുടെ സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകിയേ തീരു. കാലുകളുടെ ഭംഗി നിലനിർത്താൻ സഹായിക്കുന്ന വേനൽക്കാല പാദ സംരക്ഷണത്തിനുള്ള ചില ടിപ്പുകൾ ഇതാ. പാദങ്ങൾ വൃത്തിയായും ഉണങ്ങിയും സൂക്ഷിക്കുക വേനൽക്കാലത്തെ അമിതമായ ചൂടും
മുട്ടോളം നീളുന്ന മുടി. മുടിയുടെ അഴകളവുകളുടെ കാര്യം പറയുമ്പോള്‍ സ്ത്രീകളുടെ മുടിയായിരുന്നു പണ്ടൊക്കെ മനസിലേക്ക് ഓടി വന്നിരുന്നത്. എന്നാല്‍ ഇന്നത്തെ ന്യൂജെന്‍ പുരുഷന്മാര്ക്ക് മുടി സ്ത്രീകളേക്കാൾ ജീവനാണ്. മുടി സ്റ്റൈല്‍ ചെയ്യാനും വളർത്താനുമൊക്കെ അവർക്കും ആവേശം കൂടുതലാണ്. ഹെയര്‍ സ്ട്രെയ്റ്റനിങ്ങും
തിളങ്ങുന്ന സുന്ദരമായ ചർമം ആരാണ് ആഗ്രഹിക്കാത്തത്. ചർമസംരക്ഷണത്തിനായി എത്രയോ മാർഗങ്ങൾ ഇന്ന് ലഭ്യവുമാണ്. പക്ഷേ കണ്ണടച്ച് വിശ്വസിച്ച് ഇവയൊക്കെ സ്വന്തം ചർമത്തിൽ പരീക്ഷിക്കുന്നത് ഉചിതമാണോ എന്നു കൂടി ചിന്തിക്കണം. എന്നാൽ ഇതേക്കുറിച്ച് ആധികാരികമായി പറയാൻ കഴിയുന്ന വിശ്വസനീയമായ ഒരു കേന്ദ്രത്തിൽ നിന്നുള്ള
ചർമപ്രശ്നങ്ങൾകൊണ്ട് പൊറുതിമുട്ടുന്ന സമയമാണ് വേനൽക്കാലം. വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെങ്കിൽ ഒട്ടേറെ പ്രശ്നങ്ങൾ മാസങ്ങളോളം മാറാതെ കൂടെയുണ്ടാകും. എന്തൊക്കം പോംവഴി ഉപയോഗിച്ചാലും മതിയാവാതെ വരുന്ന കാലം കൂടിയാണ് വേനൽക്കാലം. വിയർപ്പും വെയിലും പൊടിപടലങ്ങളുമെല്ലാം ചർമത്തെ ഒരു വഴിക്കാക്കും. ചർമം മാത്രമല്ല,
നിറങ്ങളുടെ ഉത്സവമായ ഹോളി ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. ഇത്തവണത്തെ ഹോളി ആഘോഷിക്കുന്നത് മാർച്ച് 25നാണ്. അതും തിങ്കളാഴ്ച. ജോലിക്ക് പോകുന്നവവർക്കും സ്കൂൾ, കോളജ് കുട്ടികൾക്കുമെല്ലാം ആഘോഷം ഉണ്ടാകുമെന്ന് ഉറപ്പാണ്. എന്നാൽ ഈ തിരക്കുകൾക്കിടയിൽ ചർമം സംരക്ഷിക്കാൻ മറക്കരുത്. ഹോളി ആഘോഷിക്കുന്നതിന് മുമ്പും
പ്രായം കൂടുമ്പോൾ തലമുടി നരയ്ക്കുന്നത് പതിവാണ്. എന്നാൽ ഇന്ന് പല തരത്തിലുള്ള കാരണങ്ങൾ കൊണ്ട് പ്രായമാകുന്നതിന് മുമ്പ് തന്നെ പലരുടെയും മുടി നരയ്ക്കാറുണ്ട്. സ്ത്രീകളെയും പുരുഷൻമാരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണിത്. ബ്യൂട്ടി പാർലറുകളിൽ പോയും രാസപദാർഥങ്ങൾ ഉപയോഗിച്ചുമെല്ലാം പലരും മുടി കറുപ്പിക്കാറുണ്ട്.
മേക്കപ്പിട്ട് മുഖം കൂടുതൽ സുന്ദരമാക്കാൻ അറിയാമെങ്കിലും മേക്കപ്പിനു മുൻപായി മുഖചർമം ഒരുക്കേണ്ടത് എങ്ങനെ എന്നതു സംബന്ധിച്ച് പലർക്കും അത്ര ധാരണയുണ്ടാവില്ല. മേക്കപ്പ് ചർമത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാനും ദീർഘനേരം നിലനിൽക്കാനും ഒക്കെ ചില ടിപ്സുകൾ ഉണ്ട്. ഐസ് വെള്ളത്തിൽ മുഖം മുക്കിവയ്ക്കുന്നത് അത്തരമൊരു ടിപ്പാണ്.
ചെറുപ്പം നില നിര്‍ത്താന്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. പ്രായം മുന്നോട്ടു പോകുന്തോറും സൗന്ദര്യം കുറഞ്ഞുതുടങ്ങിയോ എന്ന ടെന്‍ഷനിലാണ് എല്ലാവരും. എന്നാല്‍ അത്യാവശ്യം ചില മാർഗങ്ങളൊക്കെ പരീക്ഷിച്ചാല്‍ ആര്‍ക്കും യുവത്വം നിലനിര്‍ത്താവുന്നതേയുള്ളൂ. ഉറക്കവും ഭക്ഷണവും ആരോഗ്യവുമൊക്കെ ശ്രദ്ധിച്ചാല്‍
അതികഠിനമായ ചൂടില്‍ വലയുന്ന സമയമാണ്. പുറത്തേക്കിറങ്ങിയാല്‍ ചർമം കരുവാളിക്കുന്നതും മുഖത്തും കൈകളിലുമെല്ലാം കറുത്ത പാടുകള്‍ വീഴുന്നതുമെല്ലാം തികച്ചും സാധാരണമായിക്കഴിഞ്ഞു. വെയിലേറ്റുണ്ടാകുന്ന കറുത്ത പാടുകളും മുഖത്തെ കരുവാളിപ്പുമെല്ലാം നീക്കം ചെയ്ത് സ്വാഭാവിക നിറം തിരികെ കൊണ്ടു വരാന്‍ ചില മാര്‍ഗങ്ങള്‍
‘മേക്കപ് കൂടിപ്പോയോ ചേട്ടാ’, നിവിൻ പോളി നായകനായ 1983 എന്ന സിനിമയിൽ വിവാഹദിവസത്തിൽ ശ്രിന്ദ ചോദിക്കുന്ന ഈ ചോദ്യം പല നാളായി വിവാഹവീടുകളിൽ കേട്ടു കൊണ്ടിരിക്കുന്നതാണ്. വെളുപ്പിച്ച് നല്ല ഡാർക്ക് ഷെയ്ഡ് ലിപ്സ്റ്റിക്കൊക്കെയിട്ട് മൊത്തത്തിൽ ലുക്ക് മാറ്റുന്ന ഒരു കല്യാണ മേക്കപ്പ് നമ്മൾക്കും
ഗർഭകാലം ഓരോ സ്ത്രീയും ഏറ്റവും സന്തോഷത്തോടെ ചിലവഴിക്കേണ്ട കാലമാണ്. വൈകാരികമായും ശാരീരികമായും ഒട്ടേറെ മാറ്റങ്ങൾ ഉണ്ടാകുന്ന കാലം. ഗർഭകാലത്ത് സ്ത്രീകൾ എന്തൊക്കെ ചെയ്യണം ചെയ്യരുത് എന്നതു സംബന്ധിച്ച് ഓരോ നാട്ടിലും ചിട്ടവട്ടങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ നിലവിലുണ്ടാകും. ശരിയായ നിയന്ത്രണങ്ങളും
കറുത്ത ചുണ്ടുകൾ എപ്പോഴും നമ്മെ അലട്ടുന്ന സൗന്ദര്യപ്രശ്നമാണ്. ഹൈപ്പർ പിഗ്മെന്റഷൻ കാരണമാണ് പലപ്പോഴും ചുണ്ടിന് കറുത്ത നിറം ഉണ്ടാകാറുള്ളത്. കൂടാതെ പുകവലിക്കുന്നവരിലും ഈ പ്രശ്നം കൂടുതലായി കാണാം. പലപ്പോഴും നമ്മൾ പുകവലിക്കാരാണെന്ന് തെറ്റിദ്ധരിക്കാനും ചുണ്ടിലെ ഈ കറുപ്പ് കാരണമായേക്കാം. ചുണ്ടിലെ കറുപ്പ്
പുറത്തിറങ്ങിയാൽ നല്ല ചുട്ടുപൊള്ളുന്ന വെയിലാണ്. ശരീരത്തിനും ചർമത്തിനുമെല്ലാം ഏറ്റവുമധികം ശ്രദ്ധ വേണ്ട കാലം കൂടിയാണിത്. യാതൊരു വിധ ചർമ സംരക്ഷണ വിദ്യകളുമില്ലാതെ ഈ കൊടുംവെയിലത്ത് പുറത്തിറങ്ങിയാൽ പണി കിട്ടും എന്നത് ഉറപ്പാണ്. ചില കുറുക്കുവഴികൾ പരീക്ഷിച്ചാൽ ഈ ചൂടുകാലത്ത് നിങ്ങളുടെ മുഖസൗന്ദര്യം
സംസ്ഥാനത്ത് ചൂട് കൂടി വരികയാണ്. വരും മാസങ്ങളിൽ ചൂട് കൂടുക എന്നല്ലാതെ കുറയുന്ന ലക്ഷണങ്ങൾ ഒന്നുമില്ല. ഇതോടെ പലതരം സൗന്ദര്യപ്രശ്നങ്ങളും നമ്മളെ തേടി എത്തുകയും ചെയ്യും. ചൂട് കാലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകുന്നത് മുടിക്കും, ചർമത്തിനുമാണ്. ചൂടുകുരു ആണ് ഈ സമയത്തെ ഏറ്റവും വലിയ വില്ലൻ. ചൂടു കാലത്ത്
സ്വകാര്യഭാഗത്തെ പ്രശ്നങ്ങൾ പലപ്പോഴും സ്ത്രീകൾ വലിയ കാര്യമാക്കാറില്ല. പലപ്പോഴും മറ്റുള്ളവരോട് തുറന്ന് പറയാനുള്ള മടി കാരണം മറച്ചു വെക്കാറാണ് പതിവ്. പഞ്ചസാര അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കല്‍, വൃത്തിക്കുറവ്, ബാക്ടീരിയ ബാധ, കോട്ടനല്ലാത്ത അടിവസ്ത്രം, സോപ്പിന്റെ അമിത ഉപയോഗം തുടങ്ങി നിരവധി കാരണങ്ങൾ
ഷാംപൂവും കണ്ടിഷണറും ഹെയര്‍ സിറവുമൊക്കെ സ്ഥിരമായി ഉപയോഗിച്ചിട്ടും മുടിക്ക് വേണ്ടത്ര തിളക്കവും മിനുസവും കിട്ടുന്നില്ല എന്നു തോന്നിയിട്ടുണ്ടോ? കെട്ടുപിണഞ്ഞതും ചുരുണ്ടതുമായ മുടിയിഴകള്‍ക്ക് യാതൊരു മാറ്റവുമുണ്ടാകുന്നില്ലെന്നും പരാതിയുണ്ടോ? എങ്കില്‍ മുടി കൂടുതല്‍ മൃദുലമാക്കാന്‍ ചില പ്രകൃതിദത്ത
കുട്ടികൾ മുതൽ മുതിർന്നവർ വരെ നേരിടുന്ന പ്രശ്നമാണ് പേൻ ശല്യം. സാധാരണയായി കുട്ടികളിലാണ് പേൻ കൂടുതലായി കാണുന്നത്. എത്ര കളയാൻ ശ്രമിച്ചാലും കൂടി കൂടി വരും എന്നല്ലാതെ കുറവുണ്ടാവാറില്ല. ശുചിത്വമില്ലായ്മയുടെയും വൃത്തിയില്ലാത്ത മുടിയുടെയും ലക്ഷണം കൂടിയാണ് തലയിലെ പേൻ ശല്യം. മനുഷ്യരുടെ തലയോട്ടിയിൽ നിന്ന്
സൗന്ദര്യത്തിന്റെ കാര്യത്തിൽ കേശഭംഗിക്ക് വലിയ പ്രാധാന്യമുണ്ട്. മുടിയിലുണ്ടാവുന്ന ചെറിയ മാറ്റങ്ങൾ പോലും ഓരോരുത്തരുടെയും ആത്മവിശ്വാസത്തെ ബാധിക്കും. ഇതിന് പരിഹാരമായി ഹെയർ ട്രാൻസ്പ്ലാന്റിങ്ങ് സൗകര്യങ്ങൾ എവിടെയും ലഭ്യമാണെങ്കിലും ഏറ്റവും വിശ്വസ്തതയോടെ സമീപിക്കാനാവുന്ന ഇടം ഏതെന്നതാണ് പ്രശ്നം. പ്രവർത്തന
സൗന്ദര്യ സംരക്ഷണത്തിൽ പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മളിൽ പലരും. മുഖ സൗന്ദര്യം, മുടിയുടെ ആരോഗ്യം തുടങ്ങിയവയൊക്കെയാണ് കൂടുതലായി നമ്മൾ ശ്രദ്ധിക്കാറുള്ളത്. എന്നാൽ സൗന്ദര്യത്തില്‍ നഖങ്ങള്‍ക്കുമുണ്ട് ഒരു പ്രത്യേക സ്ഥാനം. നഖങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയെന്നത് ആരോഗ്യപരിപാലനത്തിലും അത്യാവശ്യമാണ്.
വാലന്റൈൻസ് വീക്കിലെ പ്രധാനപ്പെട്ട ദിവസമായ ചോക്ലേറ്റ് ദിവസമാണ് ഇന്ന്. പലർക്കും പല തരത്തിലുള്ള ചോക്ലേറ്റുകളും ഇന്ന് ലഭിക്കും. എന്നാൽ അക്കൂട്ടത്തിൽ ഡാർക്ക് ചോക്ലേറ്റ് ലഭിച്ചവർ അത് കഴിക്കാൻ വരട്ടെ. മുഖം തിളങ്ങാൻ ഇതിലും മികച്ച മറ്റൊരു വഴിയില്ല. ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതും അത് മാസ്കായി മുഖത്ത്
ഡാർക്ക് സെർക്കിള്‍സ്, മുഖക്കുരു തുടങ്ങി ചർമത്തിന് നിരവധി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കൃത്യമായ ഇടവേളകളിൽ ആവശ്യമായ പരിചരണം ചർമത്തിന് നൽകിയാൽ മാത്രമേ ഈ പ്രശ്നങ്ങളിൽ നിന്ന് ചർമത്തെ സംരക്ഷിക്കാൻ കഴിയൂ. മുഖത്തെ പാടുകൾ നീക്കി, ചർമം തിളങ്ങാനായി എല്ലാവർക്കും പരീക്ഷിക്കാവുന്ന ഒന്നാണ് ക്ലീനപ്പ്. അറിയാം
പല കാരണങ്ങൾ കൊണ്ടു താരൻ ഉണ്ടാകാം. തോളിലും പിൻ കഴുത്തിലുമൊക്കെ താരൻ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. മുടിയുടെയും തലയോട്ടിയുടെയും അനാരോഗ്യത്തിന്റെ ലക്ഷണമാണ് താരൻ. മാത്രമല്ല, താരൻ വന്നാല്‍ അത് വീട്ടിലെ മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യും. നന്നായി ശ്രദ്ധിച്ചാൽ താരൻ
മുടിക്ക് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് മുട്ട. പക്ഷേ, മുട്ടയുടെ ദുർഗന്ധം കാരണം പലർക്കും ഇത് തലയിൽ തേക്കാൻ മടിയാണ്. പ്രത്യേകിച്ച് ജോലിക്ക് പോകുന്നവർക്ക്. മുട്ട തേച്ചതിന് ശേഷം ആ മണം മണിക്കൂറുകളോളം തലയിൽ തന്നെ തങ്ങി നിൽക്കും. ഇത് നമുക്ക് ചുറ്റുമുള്ളവർക്കും അരോചകം ഉണ്ടാക്കും. എന്നാൽ ഈ അവധി ദിവസം
ജോലിക്കും മറ്റുമായി മിക്കപ്പോഴും പുറത്തേക്ക് പോകുന്നവരാണ് നമ്മളിൽ പലരും. അതും ഈ കൊടും വെയിലത്ത്. വീട്ടിലെത്തി ചെരുപ്പഴിക്കുമ്പോൾ തന്നെ കാലിൽ ഒരു നിറവ്യത്യാസം കാണാൻ സാധിക്കും. എന്നാൽ എത്ര കഴുകിക്കളഞ്ഞാലും, ദിവസങ്ങളോളം കാത്തിരുന്നാലും ആ നിറവ്യത്യാസം മാറാൻ പോകുന്നില്ല. ഒരേ ചെരുപ്പ് തന്നെ സ്ഥിരമായി
ചെമ്പരത്തിയെപ്പറ്റി മലയാളികളോട് പറയേണ്ട ആവശ്യമില്ലല്ലോ. അതിന്റെ ഗുണങ്ങളും നമുക്കെല്ലാവർക്കും അറിയാം. മുടിയുടെ ആരോഗ്യത്തിനായി കാലങ്ങളോളം ഉപയോഗിച്ചു വരുന്ന ഔഷധ സസ്യം തന്നെയാണ് ചെമ്പരത്തി. എന്നാൽ മുടിക്ക് വേണ്ടി മാത്രമല്ല മുഖത്തിന്റെ ആരോഗ്യത്തിനും ചെമ്പരത്തി ബെസ്റ്റ് ആണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
യാതൊരുവിധ പ്രശ്നങ്ങളുമില്ലാതെ ചർമം എപ്പോഴും തിളക്കമുള്ളതാകണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. പക്ഷേ, എങ്ങനെ ചർമത്തിന് തിളക്കം നൽകാം എന്നതാണ് പലരെയും കുഴപ്പിക്കുന്ന കാര്യം. എങ്ങനെ സംരക്ഷിച്ചാൽ അത് ചർമത്തിന് ഗുണപ്രദമാകുമെന്ന് അറിയാതെ, കിട്ടുന്ന വഴികളെല്ലാം പരീക്ഷിക്കാറുണ്ട് ചിലർ. എന്നാൽ
മുഖം മാത്രം വല്ലാതെ തടിച്ചിരിക്കുന്നു, മുഖം വീര്‍ത്തിരിക്കുന്നത് പോലെ തോന്നുന്നതു കൊണ്ട് ഒരു കോണ്‍ഫിഡന്‍സ് കിട്ടുന്നില്ല എന്നൊക്കെ പരാതിപ്പെടുന്ന പെണ്‍കുട്ടികള്‍ നിരവധിയാണ്. മുഖത്തെ അമിതവണ്ണം ചെറുതല്ലാത്തൊരു പ്രശ്നമാണ്. ഇതിനു കാരണങ്ങള്‍ പലതാകാം. മുഖത്ത് കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഒരു പ്രധാന
വിഭവങ്ങൾക്ക് സ്വാദ് കൂട്ടാനുള്ള മാജിക്ക് നെയ്യിലും വെണ്ണയിലുമുണ്ട്. അടുക്കളയിലെ സ്ഥിര സാന്നിധ്യമായ നെയ്യ് ഭക്ഷണത്തിനു മാത്രമല്ല സൗന്ദര്യം കാത്തുസൂക്ഷിക്കാനും ഏറെ ഗുണകരമാണ്. അതുകൊണ്ട് ശില്പാ ഷെട്ടിയും ജാൻവി കപൂറും അടക്കമുള്ള സെലിബ്രിറ്റികളുടെ സൗന്ദര്യ സംരക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമായി നെയ്യ്
ചർമത്തിൽ കറുത്തപാടുകൾ വരുന്നത് ചിലരെ അലട്ടുന്ന വലിയൊരു പ്രശ്നമാണ്. ചർമത്തിന്റെ നിറം ഇരുണ്ടതാകുന്ന ഈ അവസ്ഥയെ ഹൈപ്പർ പിഗ്മെന്റേഷൻ എന്നാണ് പറയുന്നത്. ശരീരം മുഴുവനുമോ അല്ലെങ്കിൽ ചില ഭാഗങ്ങളിലോ ഇതിന്റെ പ്രതിഫലനം കാണുവാൻ സാധിക്കും. ഇതൊരു ഗുരുതരമായ പ്രശ്നമല്ലെങ്കിലും ചിലപ്പോൾ വൈദ്യോപദേശം തേടേണ്ടതായി വരും.
മുടി കൊഴിച്ചിലും മുടി പൊട്ടിപ്പോകുന്നതുമെല്ലാം പലരും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളാണ്. ബലമുള്ളതും ആരോഗ്യകരവുമായ മുടി കിട്ടാനായി ആരും കൊതിച്ചു പോകും. അടുക്കളയിലെ ഏറ്റവും പ്രിയപ്പെട്ട പച്ചക്കറികളിലൊന്നായ ഉള്ളിയുണ്ടെങ്കിൽ മുടിയുടെ എല്ലാ പ്രശ്നങ്ങളും പമ്പ കടക്കും. ബാക്ടീരിയൽ ഇൻഫെക്ഷൻ, താരൻ,
എണ്ണമയമുള്ള ചർമം പലപ്പോഴും തലവേദനയാണ്. ചർമത്തിന് എന്തെല്ലാം ചെയ്താലും എണ്ണമയമുണ്ടെങ്കിൽ പിന്നെ മുഖക്കുരുവും മറ്റു പ്രശ്നങ്ങളും വരുന്നത് സ്വാഭാവികമാണ്. ഒറ്റരാത്രികൊണ്ട് ഈ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ കഴിയില്ലെങ്കിലും, നിങ്ങളുടെ അടുക്കളയിൽ എളുപ്പത്തിൽ ലഭ്യമാകുന്ന കുറച്ച് ചേരുവകളുടെ സഹായത്തോടെ
ജോലിസംബന്ധമായിട്ടായാലും അല്ലെങ്കിലും മണിക്കൂറുകളോളം കമ്പ്യൂട്ടറും ഫോണുമെല്ലാം ഉപയോഗിക്കുന്നവരാണ് നമ്മള്. ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട് എന്നതില്‍ സംശയമില്ല. ഏറ്റവുമധികം പണി കിട്ടുന്നത് കണ്ണുകള്‍ക്ക് തന്നെയായിരിക്കും. കണ്ണുകള്‍ക്ക് ക്ഷീണം തോന്നുകയും കണ്തടത്തില് കറുപ്പ്
കാഴ്ചയിൽ വ്യത്യസ്തയുണ്ടാകുമെങ്കിലും ചുരുണ്ട മുടിയുള്ളവർക്ക് അത് ഭംഗിയായി കൊണ്ടുനടക്കുക എന്നത് അത്ര ഈസിയല്ല. മുടി അല്പം പരുക്കനാണെങ്കിൽ പറയുകയും വേണ്ട. ഒതുക്കി വയ്ക്കാനും പൊട്ടിപ്പോകാതെ പരിചരിക്കാനും നന്നേ പ്രയാസപ്പെടേണ്ടി വരും. ഇനി ചുരുണ്ട മുടി വൃത്തിയായി ട്രിം ചെയ്യണമെങ്കിൽ പോലും സലൂണുകളെ
പോപ് ഗായിക റിയാനയാണ് ആ ബ്യൂട്ടി ബോംബ് പൊട്ടിച്ചത്! ക്ഷീണമകറ്റാനും ത്വക്കിന് ആരോഗ്യം നൽകാനുമായി ഒരു രഹസ്യ വൈറ്റമിൻ കൂട്ട് ഡ്രിപ്പായി എടുക്കാറുണ്ടെന്ന്. വൈറ്റമിൻ സി അടക്കം ഒരുകൂട്ടം വൈറ്റമിനുകൾക്കു പുറമേ, ഗ്ലൂട്ടത്തയോണും റിയാനയുടെ ഞരമ്പിലൂടെ കയറിയ ബ്യൂട്ടി ഡ്രിപ്പിൽ ഉണ്ടെന്നും ലോകം അറിഞ്ഞു. പിന്നത്തെ
സുന്ദരിയായി ഒരുങ്ങാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടാകില്ല. മേക്കപ്പ് ചെയ്യാനും പലർക്കും ഇഷ്ടമാണ്. പക്ഷേ, എങ്ങനെ മേക്കപ്പ് ചെയ്യും? ഇനി ചെയ്താൽ അതെന്റെ മുഖത്തിന് ചേരുമോ എന്നതെല്ലാമാണ് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. പക്ഷേ, സ്വന്തം സ്കിൻ ടൈപ്പ് ഏതാണെന്ന് മനസ്സിലാക്കി അതിനനുസരിച്ച് ഒരുങ്ങിയാൽ
അകാലനര എന്നത് ഇന്നത്തെ കാലത്ത് പലരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, പാരമ്പര്യം എന്നിവയൊക്കെ അകാലനരയുടെ കാരണങ്ങളാണ്. എത്രയൊക്കെ പോംവഴി നോക്കിയിട്ടും ഫലം കാണാതെ വരുന്നതോടെ മുടി ഡൈ ചെയ്യുന്നതിലേക്കും മറ്റു കളറുകൾ മുടിയ്ക്ക് നൽകുന്നതിലേക്കുമെല്ലാമാണ് പലരും
മേക്കപ്പ് ചെയ്ത് നന്നായി ഒരുങ്ങാൻ ഇഷ്ടമുള്ളവരായിരിക്കും പലരും. എന്നാൽ വേണ്ട രീതിയിൽ ചെയ്തില്ലെങ്കിൽ മേക്കപ്പ് ചർമത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. മേക്കപ്പ് മൂലം ചർമം ചൊറിഞ്ഞു തടിക്കാം, മുഖക്കുരു ഉണ്ടാകാം, ചുണ്ടിലെ തൊലിയിളകാം...അങ്ങനെ നിരവധി പ്രശ്നങ്ങളുണ്ടാകാം. പ്രശ്നങ്ങളുണ്ടാകുമെന്ന് കരുതി
സൗന്ദര്യം സംരക്ഷിക്കണമെന്ന് ആഗ്രഹിക്കാത്ത ആരാണുണ്ടാകുക? എത്രയൊക്കൊ ആഗ്രഹിച്ചാലും നിരവധിപ്പേർക്ക് ഇന്നുമതൊരു അസാധ്യ കാര്യമാണ്. സമയം, പണം എന്നിവയാണ് പലർക്കും തടസ്സമാകുക. വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് സൗന്ദര്യസംരക്ഷണം സാധ്യമാക്കുക എന്നതാണ് ഇതിനുള്ള പരിഹാരം. മികച്ച ഫലം തരുന്ന നിരവധി പ്രകൃതിദത്ത
പോഷകാഹാരക്കുറവു മൂലം പലപ്പോഴും ചുണ്ടുകളുടെ നിറം മങ്ങാറുണ്ട്. നിലവാരമില്ലാത്ത ലിപ്സ്റ്റിക്കുകളുടെ ഉപയോഗവും ഇതിനു കാരണമാകാം. ഇതിനെല്ലാമുപരി ചർമത്തിന്റെ നിറത്തിന് ആനുപാതികമായേ ചുണ്ടുകൾക്കു നിറമുണ്ടാകൂ. പോഷകക്കുറവു പരിഹരിക്കാൻ നിത്യവും ധാരാളം പച്ചക്കറികൾ കഴിക്കുക. വിറ്റാമിൻ ‘സി’ അടങ്ങിയ ഓറഞ്ച്,
മാതൃത്വത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു സ്ത്രീയെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി പ്രസവശേഷം തന്റെ ശാരീരിക ക്ഷമതയും സൗന്ദര്യവും നിലനിർത്തുക എന്നതാണ്. ശരീരത്തിന്റെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുന്ന ഭീതിയിൽ അമ്മയാവാൻ തയാറാവാത്ത നിരവധി സ്ത്രീകളുടെ കഥ പലപ്പോഴായി കേട്ടിട്ടുണ്ട്.
മുടി കൊഴിഞ്ഞു പോകുന്നതും മുടിയുടെ കട്ടി കുറയുന്നതും മാനസികവും ശാരീരികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഒരു പരിധിവരെയുള്ള മുടികൊഴിച്ചിൽ സർവ്വസാധാരണമാണ്. എന്നാൽ അധികമായി മുടി കൊഴിയുന്നത് അത്ര നിസ്സാരമായി കണക്കാക്കേണ്ടതല്ല. ഹോർമോൺ വ്യതിയാനം, രോഗാവസ്ഥ, പ്രായം, ജനിതികപരമായ ഘടകങ്ങൾ തുടങ്ങി മുടി
റാഗി ആരോഗ്യത്തിനു അത്യുത്തമമായ ഒരു ചെറുധാന്യമാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ പോഷകങ്ങൾ ധാരാളമടങ്ങിയ റാഗി ചർമ സംരക്ഷണത്തിനും ഏറെ ഉപകാരിയാണ്. ആന്റി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങി നിരവധി ഘടകങ്ങൾ ഈ ചെറു ധാന്യത്തിലുണ്ട്. തിളക്കമുള്ള ചർമം സ്വന്തമാക്കാനായി റാഗി
മുടി പൊട്ടിപ്പോകുന്നതും വരണ്ടതാകുന്നതുമെല്ലാം എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. മുടിയുടെ ആരോഗ്യത്തിനായി എന്തെല്ലാം ചെയ്താലും അത് നടക്കാത്ത അവസ്ഥ പലരെയും വട്ടുപിടിപ്പിക്കും. മുടിയുടെ വരൾച്ച തടയാനും മുടി വളരാനും ഹെയർ സ്പാ ഒരു പരിധി വരെ സഹായിക്കും. എന്നാൽ എപ്പോഴും പണം ചെലവഴിച്ച്
തലമുടി കൊഴിയുക എന്നത് സർവസാധാരണമായ കാര്യമാണ്. എന്നാൽ ആശങ്കപ്പെടുത്തുന്ന രീതിയിൽ മുടി കൊഴിയുകയാണെങ്കിൽ പലരും അതെങ്ങനെ ചെറുക്കാമെന്നു ചിന്തിക്കും. തലമുടിയുടെ ആരോഗ്യത്തിനും മുടി കൊഴിയാതിരിക്കുന്നതിനും വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില പ്രതിവിധികളുണ്ട്. അതിനു സഹായിക്കുന്ന ഒന്നാണ് കറിവേപ്പില. മിക്ക
സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്ന പ്രകൃതിദത്ത വസ്തുക്കളെടുത്താൽ ആദ്യ സ്ഥാനങ്ങളിൽ തീര്‍ച്ചയായും കറ്റാർവാഴയുണ്ടാകും. ക്രീമുകളുൾപ്പെടെ നിരവധി സൗന്ദര്യ സംരക്ഷണ വസ്തുക്കളിലെ മുഖ്യ ഘടകമാണിത്. അത്രയേറെ ഔഷധ ഗുണങ്ങളുണ്ട് കറ്റാർവാഴയ്ക്ക്. നമ്മുടെ വീട്ടിൽ കറ്റാർ വാഴ വളര്‍ത്താനാവും. അത് എളുപ്പത്തിൽ
സൗന്ദര്യ സംരക്ഷണത്തിനും ചർമ സംരക്ഷണത്തിനും മുൻതൂക്കം നൽകുന്ന പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് കാൽപാദങ്ങൾ വരണ്ടിരിക്കുന്നത്. എത്രയൊക്കെ ഭംഗിയാക്കാൻ ശ്രമിച്ചിട്ടും കാൽപാദത്തിന്റെ വിണ്ടുകീറൽ മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ അത് ആത്മവിശ്വാസവും വല്ലാതെ കുറയ്ക്കും. ഇതോടെ പലരും ഇഷ്ടപ്പെട്ട ചെരിപ്പുകള്‍
കൊറിയൻ സുന്ദരിമാരെപ്പോലെ നല്ല തിളക്കമാർന്ന ചർമം എന്നത് പലരും കൊതിക്കുന്ന കാര്യമാണ്. പാടുകളോ കുരുക്കളോ ഒന്നുമില്ലാതെ എങ്ങനെ ഇത്ര മനോഹരമായി ചർമം നിലനിർത്താൻ പറ്റുന്നു എന്നത് അമ്പരപ്പിക്കുന്നത് തന്നെയാണ്. തണുപ്പുകാലം എത്താനായി. ചർമത്തിന് ഏറെ ശ്രദ്ധിക്കേണ്ട സമയം കൂടിയാണ് തണുപ്പുകാലം. ചർമം
കഴുത്തിന് ചുറ്റുമുള്ള കറുപ്പു നിറം നിങ്ങളുടെ മൊത്തത്തിലുള്ള ലുക്കിന്റെ പകിട്ടു കുറയ്ക്കും. കഴുത്തിന് ചുറ്റുമുള്ള ഈ കറുപ്പ് പലരെയും അലട്ടുന്ന പ്രദാന പ്രശ്നമാണ്. എന്താണ് ഇതിന്റെ കാരണമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ശുചിത്വക്കുറവു മുതൽ ഏതെങ്കിലും രാസവസ്തുക്കളുടെയോ മരുന്നുകളുടെയോ അലർജി വരെ
എണ്ണമയമുള്ള ചർമം പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. മുഖത്തെ എണ്ണമയം കഴുകിയും തുടച്ചു മാറ്റാനായി കഷ്ടപ്പെടുന്നവർ മേക്കപ്പ് തിരഞ്ഞെടുക്കുമ്പോഴും ഒരുപാടു കാര്യങ്ങളിൽ ശ്രദ്ധിക്കണം. തെറ്റായി ഉപയോഗിക്കുന്ന ഒരു ഉൽപന്നം മതി മുഖ സൗന്ദര്യത്തെ മോശമായി ബാധിക്കാൻ. എണ്ണമയമുള്ള ചർമക്കാർക്ക് പെർഫെക്ട് ലുക്ക്
കാലാകാലങ്ങളായി ഉപയോഗിച്ച് വരുന്ന സൗന്ദര്യ വർധക വസ്തുക്കളിൽ പ്രഥമ സ്ഥാനമാണ് മുൾട്ടാണി മിട്ടിക്ക്. ചർമസംരക്ഷണത്തിനാണ് ഇത് കൂടുതലായും ഉപയോഗിക്കുന്നത്. മുൾട്ടാനി മിട്ടി ഫെയ്സ് മാസ്ക്കിന് ചർമത്തില്‍ ഏറെ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ സാധിക്കും. എന്നാൽ ചർമത്തിന്റെ ഘടന അറിഞ്ഞുവേണം മുൾട്ടാനി മിട്ടി
ഗുണങ്ങൾ ഏറെയുള്ള ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. എന്നാൽ ആരോഗ്യകരമായ മുടിയും വെണ്ടക്ക കൊണ്ട് നേടാന്‍ കഴിയുമെന്ന് എത്ര പേർക്കറിയാം? തലമുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ധാരാളം ഘടകങ്ങൾ ഈ പച്ചക്കറിയിൽ അടങ്ങിയിട്ടുണ്ട്. പോഷകങ്ങൾ അടങ്ങിയ ഒരു പവർ ഹൗസ് എന്നാണ് വെണ്ടയ്ക്കയുടെ വിശേഷണം. അപ്പോൾ തന്നെ
സുന്ദരമായ പാദങ്ങൾ എല്ലാവരുടേയും സ്വപ്നമാണ്. പാദം കൂടി മികച്ചതാകുമ്പഴേ സൗന്ദര്യം പൂർണമാകു. എന്നാൽ ആവശ്യത്തിനു ശ്രദ്ധ ലഭിക്കാത്തതു കൊണ്ട് സുന്ദരമായ കാൽപാദങ്ങൾ പലരുടെയും സ്വപ്നം മാത്രമായി മാറുകയാണ്. വരൾച്ചയും വിണ്ടു കീറലും നഖത്തിന്റെ പൊട്ടലുമൊക്കെ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പാദങ്ങളെ അനാകർഷകമാക്കും.
മുഖം മനസ്സിന്റെ കണ്ണാടിയെന്നാണ് ചൊല്ല്. എന്നാൽ, പലരും വേണ്ടത്ര ശ്രദ്ധനൽകാറില്ല. പണച്ചിലവും സമയനഷ്ടവും ചിലരെ ഇതിൽ നിന്നും പിൻവലിക്കുന്നു. കൃത്യമായ പരിചരണം നൽകാതെ പലരുടെയും ചർമത്തിൽ ചുളിവുകൾ, കറുത്തപാടുകൾ, ചർമത്തിന്റെ വരൾച്ച തുടങ്ങിയവയെല്ലാം ഉണ്ടാകും. എന്നാൽ ചിലരുടെ ജീവിതശൈലി മൂലം ചെറുപ്രായത്തിൽ
വളരെ എളുപ്പത്തിൽ മുഖത്തിന് തിളക്കം, യുവത്വം, മൃദുത്വം എന്നിവ ലഭിക്കാൻ കറ്റാർ വാഴ ഏറെ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ചർമത്തിന്റെ സംരക്ഷണത്തിനു വലിയ കരുതലാണ് കറ്റാർവാഴ നൽകുന്നത്. ഉദ്ദാഹരണമായി, വേനൽക്കാലത്ത് നിരജ്ജലീകരണം
പ്രായമായവരെന്നോ കുട്ടികളെന്നോ വ്യത്യാസമില്ലാതെ എല്ലാവരിലും കാണുന്ന ഒന്നാണ് മുടി കൊഴിച്ചിൽ. എല്ലാ ദിവസവും കുറച്ചു മുടി കൊഴിയുക എന്നത് സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണെങ്കിലും മുടി കൂടുതൽ കൊഴിയുന്നത് ഭൂരിപക്ഷം പലരെയും മാനസികമായി അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ
പച്ചക്കറികളിലെ കേമനായ ബീറ്റ്റൂട്ട് സൗന്ദര്യ സംരക്ഷണത്തിലും മുമ്പനാണ്. ബീറ്റ്റൂട്ടിലെ പ്രകൃതിദത്ത പിഗ്മെന്റായ ബെറ്റാലൈൻസിൽ ചർമത്തെ തിളക്കമുള്ളതാക്കുകയും വെയിൽ മൂലമുണ്ടാകുന്ന കറുത്ത പാടുകൾ കുറയുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ട് കൊണ്ട് തയാറാക്കാൻ കഴിയുന്ന ചില ഫെയ്സ് പായ്ക്കുകൾ
പ്രായഭേദമന്യേ ഏവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് താരൻ. പല കാരണങ്ങൾ കൊണ്ടു താരൻ ഉണ്ടാകാം. തോളിലും പിൻ കഴുത്തിലുമൊക്കെ താരൻ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. മുടിയുടെയും തലയോട്ടിയുടെയും അനാരോഗ്യത്തിന്റെ ലക്ഷണമാണ് താരൻ. മാത്രമല്ല, താരൻ വന്നാല്‍ അത് വീട്ടിലെ
ഏതു പ്രായത്തിലുള്ളവരെയും ഒരേപോലെ ആശങ്കയിലാഴ്ത്തുന്ന സൗന്ദര്യ പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഭംഗിയാർന്ന ആരോഗ്യമുള്ള മുടി എല്ലാവരുടെയും സ്വപ്നമാണ്. പക്ഷേ പലരുടെയും മുടിക്ക് വേണ്ടത്ര ആരോഗ്യമില്ല എന്നതാണ് മറ്റൊരു വസ്തുത. ജനിതകമായ കാരണങ്ങള്‍ മുതല്‍ പൊടിപടലങ്ങളും മാനസിക സമ്മർദവും പോഷകാഹാരക്കുറവും ഹോര്‍മോണല്‍
ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന സ്ട്രെച്ച് മാർക്കുകൾ പൂർണമായും ഒഴിവാക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. എന്നാൽ ഇവ ക്രമേണ ഇല്ലാതെയാക്കാൻ സാധിക്കുമെന്നു പറഞ്ഞാലോ? വിശ്വസിക്കാൻ അൽപം പ്രയാസമുണ്ടാകുമല്ലേ? സൗന്ദര്യ സംരക്ഷണത്തിൽ കറ്റാർവാഴയുടെ സ്വാധീനത്തെ കുറിച്ച് പറയേണ്ടതില്ലല്ലോ. ചർമത്തെ
പോഷക സമ്പുഷ്ടമാണ് ചിയാ വിത്തുകൾ. ആന്റി ഓക്സിഡന്റുകളും അതിനൊപ്പം തന്നെ ഒമേഗ 3 ഫാറ്റി ആസിഡും ധാരാളമായി അടങ്ങിയിരിക്കുന്നത് കൊണ്ടുതന്ന ചർമ സംരക്ഷണത്തിന് ഈ കുഞ്ഞൻ വിത്തുകൾ ഏറെ ഉപകാരികളാണ്. ചർമത്തിലെ ഈർപ്പം നിലനിർത്താനും തിളക്കം നൽകാനും ചിയ വിത്തുകൾക്ക് കഴിയും. ഗുണങ്ങൾ ഏറെയുള്ള ഇവ കൊണ്ട് ഒരു ഫേസ് മാസ്ക്
നീണ്ട ഇടതൂര്‍ന്ന മുടി എല്ലാ പെണ്‍കുട്ടികളുടേയും സ്വപ്നമായിരിക്കും. എന്നാല്‍ കേശ സംരക്ഷണ മാര്‍ഗങ്ങള്‍ അത്ര എളുപ്പമല്ലാത്തതിനാല്‍ അധികമാരും അതിനായി മെനക്കെടാറില്ലെന്നു മാത്രം. പക്ഷേ സ്വപ്നത്തിലുളള നീണ്ട മുടി സ്വന്തമാക്കാന്‍ ഒരുപാടൊന്നും ബുദ്ധിമുട്ടേണ്ടെങ്കിലോ? ഓരോരുത്തരുടേയും മുടിയുടെ തരം
തിളക്കമുള്ള മുഖം എല്ലാവരുടെയും ആഗ്രഹമാണ്. അത് പ്രകൃതിദത്തമായ ചേരുവകൾ കൊണ്ടാണെങ്കിൽ ഏറെ നല്ലത്. കഴിക്കാനായി വാങ്ങുന്ന പല പഴങ്ങൾക്കും നമ്മുടെ ചർമത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയും. അത്തരത്തിലൊരു പഴമാണ് മാതളനാരങ്ങ അഥവാ അനാർ (Pomegranate). ഇതിന്റെ കുരു ഉണക്കി പൊടിച്ച് ഫേസ് മാസ്കുകൾ തയാറാക്കിയാൽ
ചർമം എങ്ങനെയാണോ സംരക്ഷിക്കുന്നത് അത്രയും തന്നെ പരിഗണന ആവശ്യമുണ്ട് ചുണ്ടുകൾക്കും. വരണ്ടുപോകാതെ സംരക്ഷിക്കുക. അതിനൊപ്പം തന്നെ മൃദുത്വം നിലനിർത്തുക. ചുണ്ടുകളുടെ കാര്യത്തിൽ ഈ പറഞ്ഞ രണ്ടുകാര്യങ്ങൾക്കും പ്രാധാന്യമേറെയാണ്. ഇവിടെയാണ് ലിപ് മാസ്കുകൾ അരങ്ങിലേയ്ക്ക് എത്തുന്നത്. ചുണ്ടുകളെ സംരക്ഷിക്കാൻ ലിപ്
തിളങ്ങുന്നതും മിനുസമാർന്നതുമായ മുടി ആരാണ് ആഗ്രഹിക്കാത്തത്? സിൽക്കി ഹെയർ എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ അത് എങ്ങനെ കിട്ടും എന്നതിൽ വലിയ പിടി ഇല്ലതാനും. മുടിയുടെ സ്വാഭാവിക തിളക്കവും ഘടനയും നിലനിർത്താൻ ആവശ്യമായ ഈർപ്പം ഇല്ലെങ്കിൽ നമ്മുടെ മുടി വരണ്ടതാക്കും. പക്ഷെ ഇനി അതോർത്ത് ടെൻഷൻ അടിക്കേണ്ട
സമൂഹ മാധ്യമങ്ങളിലിപ്പോൾ ഏറെ വൈറലാണ് ഹൈഡ്ര ഫേഷ്യൽ. ഈയിടെയായി നിരവധി ബ്യൂട്ടി സലൂണുകൾ ഈ ഫേഷ്യൽ ട്രീറ്റ്മെന്റ് ചെയ്യുന്നതായി കാണാൻ സാധിക്കും.ചർമത്തെ ശുദ്ധീകരിക്കുകയും ജലാംശം ഉൾപ്പെടുത്തുകയും ചെയ്യുന്ന ഒരു ഫേഷ്യൽ ചികിത്സയാണ് ഹൈഡ്ര ഫേഷ്യൽ. ഇത് പാർലറിൽ പോയി ചെയ്യുകയാണെങ്കിൽ അത് ഇത്തിരി ചിലവേറിയ കാര്യം
ഷാഹിദ് കപൂറിന്റെ ഭാര്യ മിറ കപൂർ തന്റെ വ്ലോഗുകളിലൂടെ സമൂഹമാധ്യമങ്ങൾക്ക് സുപരിചിതയാണ്. ഫാഷനെക്കുറിച്ചും സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചുള്ള മിറയുടെ പോസ്റ്റുകൾക്ക് ഏറെ ആരാധകരുമുണ്ട്. നാച്വറൽ ഉത്പന്നങ്ങളാണ് ചർമ സംരക്ഷണത്തിനായി താരം കൂടുതലായും തിരഞ്ഞെടുക്കുന്നത്. ഇപ്പോഴിതാ ഈർപ്പമുള്ള കാലാവസ്ഥയിലും ചർമ
ആൺകുട്ടികൾ മീശ വളരാൻ ആഗ്രഹിക്കുമ്പോൾ സ്വപ്നത്തിൽ പോലും ചുണ്ടിന് മുകളിൽ മീശ വരല്ലേ എന്ന് പ്രാർഥിക്കുന്നവരാണ് പെൺകുട്ടികൾ. എന്നാൽ പല പെൺകുട്ടികളിലും ഇത്തരം രോമവളർച്ച വളരെ കൂടുതലാണ്. മാനസിക സമ്മര്‍ദ്ദം, ഭക്ഷണക്രമം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവ മൂലമാണ് അധിക മുടി വളര്‍ച്ച ഉണ്ടാകുന്നത് എന്നാണ്
എണ്ണമയമുള്ള ചർമം ഇന്ന് പലരുടെയും ഒരു വലിയ തലവേദനയാണ്. കാലാവസ്ഥയിലുള്ള മാറ്റവും ഹോർമോൺ വ്യതിയാനവുമെല്ലാം എണ്ണമയമുള്ള ചർമത്തിന് കാരണമാകാറുണ്ട്. സെബാസിയസ് ഗ്രന്ഥികൾ അധിക സെബം ഉല്‍പ്പാദിപ്പിക്കുന്നതു മൂലമാണ് എണ്ണമയമുള്ള ചര്‍മം ഉണ്ടാകുന്നത്. ഇത് ചര്‍മത്തിലെ സുഷിരങ്ങള്‍ അടയാന്‍ ഇടയാക്കും. ഇത് പലപ്പോഴും
തെന്നിന്ത്യൻ സിനിമാലോകത്ത് ഏറെ ആരാധകരുള്ള താരമാണ് നയൻതാര. അഭിനയിച്ച സിനിമകളിലെല്ലാം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരം കഴിഞ്ഞ ദിവസമാണ് സ്വന്തം ബ്യൂട്ടി ബ്രാന്റായ ‘സ്കിൻ 9’ പുറത്തിറക്കിയത്. ചർമ സംരക്ഷണത്തിനായുള്ള പ്രൊഡക്ട്സാണ് നയൻതാരയുടെ ബ്രാന്റിന് കീഴിൽ വിൽപ്പന നടത്തുന്നത്. ലേഡി സൂപ്പർസ്റ്റാർ
അടുക്കളയിൽ ഏറ്റവും ആവശ്യമായി വേണ്ട സാധനമാണ് ഉപ്പ്. ഉപ്പില്ലാതെ ഭക്ഷണം കഴിക്കാന്‍ പോലുമാകില്ല. കറികൾക്ക് രുചിയും നൽകാൻ മാത്രമല്ല, നമ്മുടെ സൗന്ദര്യം വർധിപ്പിക്കുവാനും ഉപ്പിന് കഴിവുണ്ട്. ഇളം മഞ്ഞ നിറത്തോടു കൂടിയ കടലുപ്പാണ് സൗന്ദര്യ ലോകത്തെ ഈ സൂപ്പർ താരം. കടലുപ്പിന്റെ ഗുണങ്ങൾ ഉപയോഗിച്ച് എങ്ങനെ സൗന്ദര്യ
പിഗ്മെന്റേഷനും കഴുത്തിനു ചുറ്റുമുള്ള കറുപ്പുമെല്ലാം ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന കാര്യങ്ങളാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള ആത്മവിശ്വാസം പോലും ഇത് ഇല്ലാതാക്കുകയാണ്. സൂര്യപ്രകാശം അധികസമയം ഏല്‍ക്കുന്നതും അഴുക്കും പൊടിയും അടിഞ്ഞുകൂടുന്നതും സ്കിന്‍കെയര്‍ പ്രൊഡക്ട്സിന്റെ കെമിക്കലുമെല്ലാം ഇത്തരം
ഇടതൂർന്ന കറുത്ത മുടി സൗന്ദര്യ സംരക്ഷണത്തിന്റെ ഒരു ലക്ഷണമായി കാണുന്നവർ നിരവധി പേരുണ്ട്. ഇന്ന് മുടിയുടെ നീളത്തിലും കളറിലുമെല്ലാം വ്യത്യസ്തത കൊണ്ടുവരാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. ഏതുതരം മുടിയാണെങ്കിലും ആരോഗ്യമുള്ള മുടിയാണ് എല്ലാവരും ഇഷ്ടപ്പെടുക. മുടിയുടെ സംരക്ഷണത്തിന് ഏറെ സഹായകമായ ഒരു വസ്തുവാണ്
അദ്ഭുതങ്ങളുടെ കലവറയാണ് പ്രകൃതി. നിത്യജീവിതത്തിലെ ഒരുപാട് പ്രശ്നങ്ങൾക്കു പരിഹാരം പ്രകൃതിയിൽ തന്നെയുണ്ട്. അവയിൽ പലതും തലമുറകളിലൂടെ നമുക്ക് പകർന്നു കിട്ടിയതുമാണ്. സൗന്ദര്യ സംരക്ഷണത്തിന് ഇങ്ങനെ ലഭിച്ച ഒരു മികച്ച വസ്തുവാണ് മുട്ടാണി മിൾട്ടി. മുഖ ചർമത്തിലുള്ള അഴുക്ക് വലിച്ചെടുക്കുകയാണ് ഈ മണ്ണ്
സൗന്ദര്യ സംരക്ഷണം എളുപ്പത്തിൽ കിട്ടുന്ന സാധനങ്ങൾ കൊണ്ടാണെങ്കിൽ നന്നായിരിക്കും എന്നു ചിന്തിക്കുന്നവരാണ് പലരും. വീട്ടിൽ നിന്ന് കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ച് ചർമത്തിൽ മാജിക് കാണിക്കാൻ പറ്റുമെങ്കിൽ അതെത്ര നല്ല കാര്യമാണല്ലേ. എന്നാൽ ഇനി അക്കാര്യം ആലോചിച്ച് ടെൻഷനടിക്കേണ്ട, നിങ്ങളെ സുന്ദരിയാക്കാനുള്ള ഒരു
Results 1-100 of 1083