ADVERTISEMENT

നീണ്ട ഇടതൂര്‍ന്ന മുടി എല്ലാ പെണ്‍കുട്ടികളുടേയും സ്വപ്‌നമായിരിക്കും. എന്നാല്‍ കേശ സംരക്ഷണ മാര്‍ഗങ്ങള്‍ അത്ര എളുപ്പമല്ലാത്തതിനാല്‍ അധികമാരും അതിനായി മെനക്കെടാറില്ലെന്നു മാത്രം. പക്ഷേ സ്വപ്‌നത്തിലുളള നീണ്ട മുടി സ്വന്തമാക്കാന്‍ ഒരുപാടൊന്നും ബുദ്ധിമുട്ടേണ്ടെങ്കിലോ? ഓരോരുത്തരുടേയും മുടിയുടെ തരം വ്യത്യസ്ഥമായിരിക്കും. ഒരാള്‍ക്ക് നന്നായി ഫലിക്കുന്ന മരുന്നുകള്‍ മറ്റൊരാള്‍ക്ക് ചിലപ്പോള്‍ അത്ര ഉപയോഗപ്പെടണമെന്നില്ല. അതിനാല്‍ മുടിയുടെ തരം നോക്കി പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുകയെന്നതാണ് ആദ്യ സ്റ്റെപ്പ്. ഇനി ചില പൊടിക്കൈകള്‍ നോക്കാം.

Read More: ചുണ്ടിന് മുകളിലുള്ള അധിക രോമവളർച്ച ആണോ പ്രശ്നം? പരിഹാരം അടുക്കളയിലുണ്ട്

ഇടക്കിടെ മുടി മുറിച്ച് തുടങ്ങാം
പതിവായി മുടി മുറിക്കുന്നത് വഴി മുടിയുടെ അറ്റം പിളരുന്നതും മുടി കെട്ടുപിണയുന്നതും പൊട്ടുന്നതുമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകും. മുടി കൂടുതല്‍ നന്നായി വളരാനും ഇത് സഹായകമാകുന്നു. അര ഇഞ്ചോ അല്ലെങ്കില്‍ ഒരിഞ്ച് നീളത്തിലോ മുടി മുറിക്കാം. കുറഞ്ഞത് മൂന്നു മാസത്തിലൊരിക്കലെങ്കിലും മുടി മുറിക്കണം. മുടി മുറിക്കാനുള്ള ഇടവേള ഓര്‍ക്കുന്നതിനായി ഈ തീയതി എവിടെയെങ്കിലും കുറിച്ചിടാവുന്നതാണ്. ആന്റിജന്‍, കാറ്റജെന്‍, ടെലോജെന്‍ എന്നീ മൂന്ന് ഘട്ടങ്ങളിലൂടെയാണ് മുടി കടന്നുപോകുന്നതെന്നതിനാല്‍ ഓരോ ഘട്ടത്തിനും അനുയോജ്യമായ സംരക്ഷണം നല്‍കേണ്ടത് അത്യാവശ്യമാണ്. 

മസാജിങ് നല്‍കും മുടിക്ക് സംരക്ഷണം
തലയിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്താന്‍ പതിവായി തല മസാജ് ചെയ്യുന്നതിലൂടെ സാധിക്കും. ഇങ്ങനെ തലയിലേക്കുള്ള രക്തയോട്ടം വര്‍ധിക്കുന്നത് മുടിയുടെ വേരുകള്‍ ശക്തിപ്പെടുത്താനും മുടിക്ക് ആരോഗ്യം നല്‍കാനും സഹായകമാകും. രാത്രി കിടക്കുന്നതിനു മുന്‍പ് എല്ലാ ദിവസവും തല മസാജ് ചെയ്യുകയാണെങ്കില്‍ മുടിയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് പുറമേ നല്ല ഉറക്കം കിട്ടാനും കാരണമാകും. ടെന്‍ഷനാണ് മുടി കൊഴിച്ചിലിന്റെ ഒരു പ്രധാന കാരണം. പതിവായി തല മസാജ് ചെയ്യുന്നത് സമ്മര്‍ദ്ദം കുറയ്ക്കും, അതുവഴി മുടി കൊഴച്ചിലും കുറയും. 

ശരിയായ ഷാംപൂ തിരഞ്ഞെടുക്കാം
ഓരോരുത്തരുടേയും മുടിക്ക് അനുയോജ്യമായ ഷാംപൂ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. തലയില്‍ അടിഞ്ഞുകൂടിയിരിക്കുന്ന വിയര്‍പ്പും അഴുക്കും എണ്ണമയവുമെല്ലാം നീക്കം ചെയ്യാന്‍ ഷാംപൂ ഉപയോഗിച്ച് മുടി കഴുകേണ്ടത് അത്യാവശ്യമാണ്. അതേസമയം സ്ഥിരമായി ഷാംപൂ ചെയ്യുന്നത് ചിലര്‍ക്കെങ്കിലും ഗുണകരമാകില്ല. ശിരോചര്‍മത്തിലെ സ്വാഭാവിക എണ്ണ രൂപവത്കരണത്തിന് ഷാംപൂ പ്രതികൂലമാകും. അതിനാല്‍ വിയര്‍പ്പും അഴുക്കും നീക്കം ചെയ്യാനായി മാത്രം ഷാംപൂ ഉപയോഗിക്കുക. ഓരോ തവണ ഷാംപൂ ഉപയോഗിക്കുമ്പോഴും കണ്ടീഷണര്‍ കൂടി ഉപയോഗിക്കാന്‍ മറക്കാതിരിക്കുക. 

Read More: എണ്ണമയമുള്ള ചർമം തലവേദന പിടിപ്പിക്കുന്നോ? മറക്കാതെ പാലിക്കാം ഇക്കാര്യങ്ങൾ

ഒരു കോഫി ഹെയര്‍ മാസ്‌ക് കൂടി ഉപയോഗിക്കാം
മുടിയുടെ വളര്‍ച്ചയ്ക്ക് വളരെ ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണ് കോഫി ഹെയര്‍ മാസ്‌ക്. 60 ഗ്രാം കാപ്പിപ്പൊടി 240 മില്ലി വെള്ളത്തില്‍ കലക്കി ഒരു ഗ്ലാസ് കണ്ടെയ്‌നറിലാക്കി 24 മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ച ശേഷം ഈ ലായനി അരിച്ചെടുത്ത് ലഭിക്കുന്ന കോഫീ മിശ്രിതം തലയോട്ടിയില്‍ ഹെയര്‍ മാസ്‌കായി അപ്ലെ ചെയ്യാം. അതിനു ശേഷം ഒരു ടൗവ്വലോ ഷവര്‍ ക്യാപ്പോ ഉപയോഗിച്ച് മുടി കവര്‍ചെയ്ത് 20 മിനിട്ട് വെച്ച ശേഷം സാധാരണ ഉപയോഗിക്കുന്ന ഷാംപൂ ഉപയോഗിച്ച് തല വൃത്തിയാക്കാം. എല്ലാ ദിവസവും രണ്ട് നേരം ഈ മിശ്രിതം തലയില്‍ പുരട്ടാവുന്നതാണ്.

English Summary:

Unlock the Secret to Beautiful Hair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com