ADVERTISEMENT

ആൺകുട്ടികൾ മീശ വളരാൻ ആഗ്രഹിക്കുമ്പോൾ സ്വപ്നത്തിൽ പോലും ചുണ്ടിന് മുകളിൽ മീശ വരല്ലേ എന്ന് പ്രാർഥിക്കുന്നവരാണ് പെൺകുട്ടികൾ. എന്നാൽ പല പെൺകുട്ടികളിലും ഇത്തരം രോമവളർച്ച വളരെ കൂടുതലാണ്. മാനസിക സമ്മര്‍ദ്ദം, ഭക്ഷണക്രമം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവ മൂലമാണ് അധിക മുടി വളര്‍ച്ച ഉണ്ടാകുന്നത് എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇവയ്ക്കുള്ള പരിഹാരം നിങ്ങളുടെ അടുക്കളയിൽ തന്നെ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അവ എന്തൊക്കെയാണെന്ന് നോക്കാം 

നാരങ്ങയും പഞ്ചസാരയും 
ആസിഡുകളാൽ സമ്പന്നമാണ് നാരങ്ങ. ഇത് ചുണ്ടിന്റെ മുകള്‍ ഭാഗത്തെ രോമം ബ്ലീച്ച് ചെയ്യുകയും കനം കുറഞ്ഞതാക്കുകയും ചെയ്യും. അതുപോലെ ചര്‍മത്തില്‍ നിന്ന് രോമം പുറം തള്ളാന്‍ പഞ്ചസാര സഹായിക്കും. ഇത് രോമകൂപങ്ങളെ അയവുള്ളതാക്കുന്നതിനാല്‍ രോമം കളയുന്നത് എളുപ്പമാക്കാൻ പ്രവർത്തിക്കും. ഒരു ടേബിൾ സ്പൂൺ പഞ്ചസാരയിൽ നാരങ്ങാ നീര് പിഴിഞ്ഞ് നന്നായി യോജിപ്പിക്കുക. പേസ്റ്റ് രൂപമായതിന് ശേഷം അത് ചുണ്ടിന്റെ മുകൾ ഭാഗങ്ങളിലായി പുരട്ടാം. ഒരു 15 മിനുട്ട് നേരമെങ്കിലും തേച്ച് പിടിപ്പിക്കണം. ശേഷം കഴുകിക്കളയാം. 

ചെറുപയർ പൊടിയും പാലും
രോമകൂപങ്ങൾ നീക്കം ചെയ്യാൻ വളരെ ഉപകാരപ്പെടുന്ന ഒന്നാണ് ചെറുപയർ പൊടി. ഇതിനായി ഒരു ടേബിള്‍ സ്പൂണ്‍ പാലും ഒരു ടേബിള്‍ സ്പൂണ്‍ ചെറുപയര്‍ പൊടിയും കാല്‍ ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പൊടിയും ചേര്‍ത്ത് നന്നായി ഇളക്കി പേസ്റ്റാക്കി മാറ്റം. ശേഷം ഈ പേസ്റ്റ് നിങ്ങളുടെ ചുണ്ടുകള്‍ക്ക് മുകളില്‍ പുരട്ടി 15 മുതൽ 20 മിനുട്ട് വരെ വയ്ക്കാം. അത് ഏകദേശം ഉണങ്ങിയ ശേഷം ചെറു ചൂടുവെള്ളം ഉപയോഗിച്ച് തുടച്ച് മാറ്റാം.

പാലും മഞ്ഞളും
ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞളും ഒരു ടേബിള്‍ സ്പൂണ്‍ പാലും നന്നായി മിക്സ് ചെയ്യുക. ശേഷം ഈ പേസ്റ്റ് മുകളിലെ ചുണ്ടില്‍ പുരട്ടി 30 മിനിറ്റ് കാത്തിരിക്കുക. ഇത് ഉണങ്ങി കഴിഞ്ഞാല്‍ വെള്ളം ഉപയോഗിച്ച് പതുക്കെ തടവിയ ശേഷം കഴുകി കളയുക. ഈ മിശ്രിതം ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ പുരട്ടിയാൽ ചുണ്ടിന് മുകളിലെ രോമങ്ങൾ നന്നായി കുറയുന്നത് കാണാൻ സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com