ADVERTISEMENT

വേനൽ ചൂട് സഹിക്കാൻ വയ്യ. ഇതിനിടയിൽ ധരിക്കുന്ന വസ്ത്രത്തിന്റെ കാര്യത്തിൽ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ ചൂടും വിയർപ്പും കാരണം പൊറുതിമുട്ടും. പലർക്കും ഫാഷനബിൾ ആയി ഒരുങ്ങണം എന്നാണ് ആഗ്രഹമെങ്കിലും ഈ വേനൽ കാലത്ത് എന്ത് ധരിക്കണം എന്ന കാര്യത്തിൽ വലിയ പിടിയില്ല. എന്നാൽ ഇനി അതോർത്ത് ഭയപ്പെടേണ്ട നമ്മുടെ ബോളിവുഡ് നടിമാരുടെ സമ്മർസ്റ്റൈൽ കലക്ഷൻസ് നിങ്ങൾക്കും എളുപ്പത്തിൽ പരീക്ഷിക്കാം. ബ്രീസി സ്കർട്ടുകൾ മുതൽ പ്രിന്റഡ് സാരികൾ വരെ ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട കലക്ഷനുകൾ അറിയാം. 

മാക്സി സ്കർട്ട് 
സിംപിൾ എംബ്രോയ്ഡറിയോ മിറർ വർക്കോ ഉള്ള ബ്രീസി ജോർജറ്റിലോ കോട്ടൺ മുൾമുള്ളിലോ ഉള്ള മാക്സി സ്കേർട്ടുകൾ തിരഞ്ഞെടുക്കുക. അല്ലെങ്കിൽ കഴിഞ്ഞ വർഷം ജോനാസ് ബ്രദേഴ്‌സിന്റെ കോൺസെർട്ടിന് പ്രിയങ്ക ചോപ്ര ധരിച്ചത് പോലെ സ്ലീക്ക് ധരിക്കാം. ക്രോപ്പ് ടോപ്പുകളുമായോ കുർത്തകളുമായോ അവയെ യോജിപ്പിക്കാവുന്നതാണ്. ഒരു ഡേ ഔട്ട് അല്ലെങ്കിൽ നൈറ്റ് ഔട്ടിനെല്ലാം വളരെ ഉചിതമായിരിക്കും ഈ ലുക്ക്. 

summer-dress1
പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും Image Credits: Instagram/priyankachopra

ബോൾഡ് പ്രിന്റുകളും നിറങ്ങളും 
തിളക്കമാർന്ന നിറങ്ങളുടെയും കണ്ണഞ്ചിപ്പിക്കുന്ന പ്രിന്റുകളുടെയും മറ്റൊരു പര്യായമാണ് ബോളിവുഡ്. ഫ്ലോറൽ പാറ്റേണുകൾ അല്ലെങ്കിൽ ബോൾഡ് ജോമെട്രിക് ഡിസൈനുകൾ എന്നിവ എല്ലാവർക്കും ഒരുപോലെ ചേരുന്നവയാണ്. കറുപ്പും വെളുപ്പും മാത്രം തിരഞ്ഞെടുക്കാതെ ബോൾഡ്, ക്ലാസി നിറങ്ങൾ പരീക്ഷിച്ചു നോക്കൂ. ഈ ചൂടിൽ നിന്നും ആശ്വാസം നൽകാൻ ഈ നിറങ്ങൾക്കും, ലൂസ് മാക്സി ഡ്രെസിനും സാധിക്കും. 

ആഭരണങ്ങളിലും വേണം ശ്രദ്ധ  
ബോളിവുഡ് റോയൽറ്റിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ആഭരണങ്ങൾ പരീക്ഷിക്കാം. "റോക്കി ഔർ റാണി കി പ്രേം കഹാനി"യിലെ ആലിയ ഭട്ടിന്റി ചങ്കി ജുംകകൾ (കമ്മലുകൾ), വർണ്ണാഭമായ മുത്തുകളുള്ള ലേയേർഡ് നെക്ലേസുകൾ എന്നിവ ട്രൈ ചെയ്യാം. ഒപ്പം നിങ്ങളുടെ വേനൽക്കാല ഗ്ലാം ലുക്ക് പൂർത്തിയാക്കാൻ സൺഗ്ലാസുകൾ ഇടാൻ മറക്കരുത്.

summer-dress2
ആലിയ ഭട്ട്, Image Credits: Instagram/aliaabhatt

സാരിയെ മോഡേണാക്കാം 
സാരി എന്ന് കേൾക്കുമ്പോൾ ആരും മുഖം ചുളിക്കേണ്ട. ശരിയായ ഒരു ട്വിസ്റ്റ് കൊടുത്താൽ മികച്ച ഒരു വേനൽക്കാല വസ്ത്രമായിരിക്കും സാരി. പേസ്റ്റൽ ഷേഡുകളിലോ ഫ്ലോറൽ പ്രിന്റുകളിലോ ഉള്ള ഷിഫോൺ അല്ലെങ്കിൽ ജോർജറ്റ് പോലെയുള്ള ഭാരം കുറഞ്ഞ തുണിത്തരങ്ങളിലുള്ള സാരികൾ തിരഞ്ഞെടുക്കുക. ഇത്തിരി സ്റ്റൈലിഷ് ആക്കാൻ ബട്ടർഫ്ലൈ അല്ലെങ്കിൽ കൗൾ ഡ്രേപ്പ് പോലെയുള്ള പുത്തൻ ശൈലിയിൽ സാരി ഉടുക്കാം. ട്രെൻഡി ലുക്ക് നൽകുന്നതിന് ക്രോപ്പ് ടോപ്പ് ബ്ലൗസ് ആയോ അല്ലെങ്കിൽ ഒരു സ്റ്റേറ്റ്‌മെന്റ് ബെൽറ്റ് എന്നിവ സാരിക്കൊപ്പം ധരിക്കാം.

summer-dress3
ദീപിക പദുക്കോൺ, Image Credits: Instagram/deepikapadukone

ഫ്യൂഷൻ വസ്ത്രങ്ങൾ 
ഇന്ത്യൻ, പാശ്ചാത്യ ശൈലികൾ സമന്വയിപ്പിക്കുന്നതിൽ ബോളിവുഡ് മിടുക്കരാണ്. ഇതിൽ നിന്ന് നിങ്ങൾക്കും പ്രചോദനം ഉൾക്കൊള്ളാവുന്നതാണ്. പലാസോയ്‌ക്കൊപ്പം ക്രോപ് ടോപ്പും, അല്ലെങ്കിൽ കഫ്ത്താൻ ഡ്രെസുകളോ മറ്റോ പരീക്ഷിക്കാവുന്നതാണ്. ഇവയ്ക്കൊപ്പം പരുത്തി, ലിനൻ, മുൾമുൾ തുടങ്ങിയ ശ്വസിക്കാൻ കഴിയുന്ന തുണിത്തരങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വായുസഞ്ചാരം അനുവദിക്കുന്ന സിലൗട്ടുകൾ തിരഞ്ഞെടുക്കുകകൂടാതെ വളരെ ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കി റിലാക്സഡ് ഫിറ്റുകൾക്ക് മുൻഗണന നൽകുക.

English Summary:

Beat the Heat in Bollywood Style

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com