Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസി ചിട്ടി: ആദ്യദിനം 400 പേർ ചേർന്നു

കൊച്ചി ∙ കെഎസ്എഫ്ഇ ആരംഭിച്ച പ്രവാസി ചിട്ടികൾക്ക് യുഎഇയിൽ നിന്നു വൻ സ്വീകരണം. ചിട്ടിയിൽ ചേരാനുള്ള വെബ് പോർട്ടൽ തുറന്ന് 24 മണിക്കൂറിനകം 400 പേർ ചേർന്നു. എട്ടു പേർ ആദ്യത്തെ തവണ തുക അടയ്ക്കുകയും ചെയ്തു. വ്യാഴം വൈകിട്ട് അഞ്ചു മണിയോടെയാണ് ചിട്ടി തുറന്നത്. മിനിറ്റുകൾക്കകം തന്നെ പ്രവാസികൾ ചേരാൻ തുടങ്ങി. കണ്ണൂരിൽ നിന്നുള്ള അരുൺ കുര്യൻ ആദ്യ ഉപഭോക്താവായി. നിലവിൽ യുഎഇയിൽ നിന്നുള്ളവർക്കു മാത്രമേ ചേരാൻ കഴിയൂ.

മറ്റു ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളെ ലക്ഷ്യം വച്ച് ചിട്ടി റജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. അവിടങ്ങളിൽ നിന്നു പ്രവാസികൾ ഉപഭോക്തൃ റജിസ്ട്രേഷൻ നടത്താനും തുടങ്ങി. യുഎഇയിൽ നിന്ന് ഇതിനകം 13000ലേറെ പേർ കെവൈസി രേഖകൾ സഹിതം റജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.