Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിട്ടി ഫണ്ട് ഭേദഗതി ബിൽ പാർലമെന്റ് സ്ഥിരം സമിതിയുടെ പരിശോധനയ്ക്ക്

chitty

ന്യൂഡൽഹി ∙ ലോക്സഭയിൽ അവതരിപ്പിച്ച ചിട്ടി ഫണ്ട് ഭേദഗതി ബിൽ ലോക്സഭാ സ്പീക്കർ ധനകാര്യ സ്ഥിരം സമിതിയുടെ പരിശോധനയ്ക്കു വിട്ടു. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് എം. വീരപ്പ മൊയ്‌ലിയാണു സമിതി അധ്യക്ഷൻ.  മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അംഗമാണ്. നിലവിലുള്ള ചിട്ടി ഫണ്ട് നിയമം (1982) ഭേദഗതി ചെയ്യാനാണു ബിൽ. 

∙ സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ ഫണ്ട് തുടങ്ങരുത്.

∙ ചിട്ടിക്കമ്പനിക്കു വേണ്ടി വരിക്കാരിൽ  നിന്നു ഫണ്ട് ശേഖരിക്കുന്ന ജീവനക്കാർക്ക് 7% കമ്മിഷൻ 

∙ നടത്തിപ്പിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനു വിഡിയോ കോൺഫറൻസിങ് തുടങ്ങിയ വ്യവസ്ഥകൾ ബില്ലിലുണ്ട്.