Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിദംബരത്തെയും കാർത്തിയെയും അറസ്റ്റ് ചെയ്യരുത്

chidambaram-karthi

ന്യൂഡൽഹി∙ എയർസെൽ – മാക്സിസ് അഴിമതിക്കേസിൽ മുൻ ധനമന്ത്രി പി.ചിദംബരത്തെയും മകൻ കാർത്തിയെയും ഒക്ടോബർ എട്ടുവരെ അറസ്റ്റ് ചെയ്യരുതെന്നു പ്രത്യേക സിബിഐ കോടതി നിർദേശിച്ചു. ഇരുവരും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ സിബിഐയും എൻഫോഴ്സ്െമന്റ് ഡയറക്ടറേറ്റും കൂടുതൽ സമയം ചോദിച്ചു. ഇതു കണക്കിലെടുത്താണ് കേസ് ഇനി പരിഗണിക്കുന്ന തീയതിവരെ അറസ്റ്റ് ത‍ടയുന്നതായി ജഡ്ജി ഒ.പി.സയ്നി വ്യക്തമാക്കിയത്.