കാർത്തി ചിദംബരത്തിന് മുന്നറിയിപ്പ്: കോടതിയോട് കളിക്കരുത്

Karti-Chidambaram
SHARE

ന്യൂ‍ഡൽഹി∙ കോടതിയോടു കളിക്കരുതെന്ന് കാർത്തി ചിദംബരത്തിന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. കേസന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകൻ കാർത്തിയെ ഓർമിപ്പിച്ചു.

ഐഎൻഎക്സ് മീഡിയ അഴിമതി, എയർസെൽ – മാക്സിസ് കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ പ്രതിയായ കാർത്തി, ടെന്നിസ് ടൂർണമെന്റുകളിൽ പങ്കെടുക്കുന്നതിനു വിദേശത്തു പോകാൻ അനുമതി തേടിയാണ് കോടതിയിലെത്തിയത്. 10 കോടി കെട്ടിവച്ചശേഷം പോകാൻ അനുമതി നൽകി. മാർച്ച് 5,6,7,12 തീയതികളിൽ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുൻപിൽ ഹാജരാവണം. ജാമ്യത്തുക കൂടുതലാണെന്നു ബോധിപ്പിച്ച അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് അതൃപ്തി പ്രകടിപ്പിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA