Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുറ്റപത്രം ചോർത്തൽ: സിബിഐയോടു വിശദീകരണം തേടി

P Chidambaram

ന്യൂഡൽഹി∙ എയർസെൽ – മാക്സിസ് അഴിമതിക്കേസിലെ കുറ്റപത്രത്തിലുള്ള വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തിക്കൊടുക്കുന്നുവെന്ന മുൻ ധനമന്ത്രി പി.ചിദംബരത്തിന്റെ ആരോപണത്തെക്കുറിച്ച് സിബിഐയോടു കോടതി മറുപടി ആവശ്യപ്പെട്ടു. പ്രത്യേക സിബിഐ കോടതി ജഡ്ജി ഒ.പി. സയ്നിയുടേതാണ് നടപടി. നീതിപൂർ‍വകമായ വിചാരണയിലല്ല, മാധ്യമ വിചാരണയിലാണ് സിബിഐക്കു താൽപര്യം. കോടതി നടപടിയെ പരിഹാസ്യമാക്കാനും അവർ‍ ശ്രമിക്കുന്നു.

കോടതി ഇനിയും പരിഗണിച്ചിട്ടില്ലാത്ത കുറ്റപത്രത്തിന്റെ പകർപ്പ് കുറ്റാരോപിതർക്കാർക്കും നൽകിയിട്ടുമില്ല. എന്നാൽ, ഒരു ദിനപത്രത്തിൽ കുറ്റപത്രത്തിലെ ഉള്ളടക്കം പരാമർശിക്കപ്പെട്ടു – കോടതിയിൽ നൽകിയ അപേക്ഷയിൽ ചിദംബരം ആരോപിച്ചു. കഴിഞ്ഞമാസം 19നു സിബിഐ നൽകിയ കുറ്റപത്രത്തിൽ ചിദംബരത്തിന്റെയും മകൻ കാർത്തിയുടെയും പേരുണ്ട്. കേസ് അടുത്ത മാസം എട്ടിനു കോടതി പരിഗണിക്കും.