Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരുക്ക് ഒഴിവാക്കാൻ സിആർപിഎഫ് പരിശീലനത്തിൽ മാറ്റം

ന്യൂഡൽഹി∙ പരിശീലനത്തിനിടെ പലർക്കും പരുക്കേൽക്കുന്നതു കണക്കിലെടുത്ത്, കേന്ദ്ര റിസർവ് പൊലീസ് സേന ( സിആർപിഎഫ് ) പുതുതായി നിയമനം നേടിയവർക്കുള്ള പരിശീലനപദ്ധതികളിൽ മാറ്റം വരുത്തും. കൂടുതൽ സാവകാശത്തിൽ സൂക്ഷ്മതയോടെ ഒരു ചെറുപ്പക്കാരനെ ഉറച്ച യോദ്ധാവായി മാറ്റിയെടുക്കുന്ന പരിശീലനമായിരിക്കും ഇനി നൽകുകയെന്നു ഡയറക്ടർ ജനറൽ ആർ. ആർ. ഭട്നഗർ പറഞ്ഞു.

കേന്ദ്ര സായുധ പൊലീസ് സേനയുടെ വിവിധ വിഭാഗങ്ങളിലായി 54,953 പേരെ നിയമിക്കാൻ സർക്കാർ തയാറെടുക്കുന്ന സാഹചര്യത്തിലാണു പുതിയ തീരുമാനം. ഇതിൽ 21,566 പേരെയാണു സിആർപിഎഫിൽ നിയമിക്കുക.