Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീരസുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയുടെ കടൽക്കണ്ണ്

ന്യൂഡൽഹി∙ ‘എക്സർസൈസ് സീ വിജിൽ’ എന്നു വിളിപ്പേരുള്ള തീരസുരക്ഷാ പദ്ധതിയുടെ കാര്യക്ഷമത പരീക്ഷിക്കാൻ സുരക്ഷാ,രഹസ്യാന്വേഷണ ഏജൻ‌സികൾ തയാറെടുക്കുന്നു. വരുന്ന വർഷാദ്യം പരീ‌ക്ഷിക്കാനാണ് നീക്കം. 

2008ൽ പാക്കിസ്ഥാനിൽനിന്നു കടൽമാർഗം ഭീകരർ എത്തിയതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തുകയാണു പ്രധാന ലക്ഷ്യം.  

കടലിൽനിന്ന് ഏതു വഴിക്കു വരുന്ന ഭീഷണിയെയും മുൻകൂട്ടി കണ്ടു നേരി‌ടാനുള്ള തയാറെടുപ്പാണിത്. ചെറിയ ബോട്ടുകൾ ഉയർത്തുന്ന സുരക്ഷാഭീഷണി എങ്ങനെ കൈകാര്യം ചെയ്യാനാവുമെന്നതു സുപ്രധാനം. ചെറിയ മത്സ്യബന്ധന ബോട്ടുകളിലെത്തിയാണു ഭീകരർ മുംബൈയിൽ ആക്രമണം നടത്തിയത്.