Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയര്‍ ഇന്ത്യ വിമാനം പറത്താൻ സീനിയർ പൈലറ്റ് എത്തിയത് മദ്യപിച്ച്; ലൈസൻസ് റദ്ദാക്കിയേക്കും

Air India

മുംബൈ ∙ മദ്യപിച്ചു വിമാനം പറത്താനെത്തിയ ഓപ്പറേഷൻസ് വിഭാഗം മേധാവിക്കെതിരെ എയർ ഇന്ത്യ നടപടി. ഡൽഹിയിൽ നിന്നു ലണ്ടനിലേക്കുള്ള വിമാനത്തിൽ പൈലറ്റാകേണ്ടിയിരുന്ന ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് ക്യാപ്റ്റൻ എ.കെ.കാഠ്പാലിയയെ ആണു ജോലിയിൽ നിന്നു മാറ്റി നിർത്തിയത്. പകരം പൈലറ്റ് എത്തിയതിനു ശേഷം 55 മിനിറ്റ് വൈകിയാണ് എ1–111 വിമാനം പുറപ്പെട്ടത്. 

നേരത്തെ, മദ്യപാന പരിശോധന നടത്താതെ വിമാനം പറത്തിയതിനു 3 മാസത്തേക്കു കാഠ്‌പാലിയയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. ജോലിയിൽ തിരിച്ചെത്തിയതിനു ശേഷമാണ് ഓപ്പറേഷൻസ് വിഭാഗം ഡയറ്കടറായി നിയമിച്ചത്. രണ്ടാമതും തെറ്റ് ചെയ്യുന്നവരുടെ ലൈസൻസ് 3 വർഷത്തേക്കും മൂന്നാമതും ആവർത്തിച്ചാൽ ലൈസൻസ് സ്ഥിരമായും റദ്ദ് ചെയ്യുമെന്നാണു ചട്ടം. ഇന്നലത്തെ സംഭവത്തിൽ ലൈസൻസ് റദ്ദാക്കുന്നതു സംബന്ധിച്ച തീരുമാനം ഇന്നെടുക്കുമെന്ന് അധികൃതർ അറിയിച്ചു.