Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യവസായിക്കു വേണ്ടി വാധ്‌ര സമ്മർദം ചെലുത്തി: ബിജെപി

robert-vadra

ന്യൂഡൽഹി ∙ വ്യവസായിക്ക് ആദായനികുതി ഇളവു നേടാൻ റോബർട് വാധ്‌ര, യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്കും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും മേൽ സമ്മർദം ചെലുത്തിയെന്നു ബിജെപി. 2010ൽ വാധ്‌രയുടെ കമ്പനി 70 ലക്ഷം രൂപ മുടക്കി 70 ഏക്കർ വാങ്ങി, 5.15 കോടി രൂപയ്ക്കു മറിച്ചു വിൽക്കുകയായിരുന്നെന്നു ബിജെപി വക്താവ് സംബിത് പാത്ര പറഞ്ഞു.

ഈ ഭൂമി വാങ്ങിയ ‌സ്ഥാപനത്തിന് 5.64 കോ‌ടി രൂപ വായ്പ നൽകിയതു ഭൂഷൺ പവർ ആൻഡ് സ്റ്റീൽ ലിമിറ്റഡാണ്. ഇതിനു പ്രതിഫലമായി അവർക്ക് ആദായനികുതി ഇളവു കിട്ടാൻ സോണിയയും രാഹുലും മുഖേന വാധ്‌ര ആദായനികുതി വകുപ്പിനു മേൽ സമ്മർദം ചെലുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

വാധ്‌രയ്ക്ക് വീണ്ടും ഇഡി നോട്ടിസ്

ന്യൂഡൽഹി ∙ ബിക്കാനിറിലെ ഭൂമിയിടപാടിൽ അഴിമതിയാരോപിച്ച് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട് വാധ്‌രയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും നോട്ടിസ് അയച്ചു. പണം തട്ടിപ്പു നിരോധന ചട്ടമനുസരിച്ച് അടുത്തയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപാകെ ഹാജരാകണമെന്നാണ് നോട്ടിസ്. ഇതേസമയം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് എന്നിവയെ ഉപയോഗിച്ചു ബിജെപി വൃത്തികെട്ട തന്ത്രം കളിക്കുകയാണെന്നു കോൺഗ്രസ് ആരോപിച്ചു.