Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ വീണ്ടും രാഷ്ട്രപതി ഭരണം; 90നു ശേഷം ആദ്യം

jammu-kashmir-map

ശ്രീനഗർ ∙ ജമ്മു–കശ്മീർ 1990 നു ശേഷം ഇതാദ്യമായി രാഷ്ട്രപതി ഭരണത്തിലായി. കഴിഞ്ഞ ജൂണിൽ പിഡിപിയുമൊത്തുള്ള സഖ്യ സർക്കാരിൽ നിന്ന് ബിജെപി പിന്മാറിയതോടെ സംസ്ഥാനം ഗവർണർ ഭരണത്തിലായിരുന്നു

അറുപതുകളുടെ അവസാനം വരെ പ്രധാനമന്ത്രിയും പ്രസിഡന്റും ഉണ്ടായിരുന്ന സംസ്ഥാനമാണ് ജമ്മു–കശ്മീർ. ആ പദവികൾ പോയി സംസ്ഥാനത്ത് ഗവർണർ, മുഖ്യമന്ത്രി ഭരണം വന്നതോടെ സംസ്ഥാന ഭരണഘടനയനുസരിച്ച് മന്ത്രിസഭയുടെ അഭാവത്തിൽ ഗവർണറുടെ നേതൃത്വത്തിൽ സംസ്ഥാന ഭരണ സമിതി(എസ്എസി)ക്കാണ് 6 മാസത്തേക്ക് ഭരണച്ചുമതല. അതിനുള്ളിൽ പുതിയ മന്ത്രിസഭയുണ്ടാക്കാനായില്ലെങ്കിൽ പാർലമെന്റിന്റെ നിയന്ത്രണത്തിൽ രാഷ്ട്രപതി ഭരണവും.