Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകകപ്പിന്റെ ആവേശവുമായി മനോരമ

dawood-reuben മുഹമ്മദ് ദാവൂദ്, റൂബൻ ജോ ജോസഫ്

കായികലോകം ഫുട്ബോൾ ലോകകപ്പിന്റെ ആവേശത്തിലേക്ക്. റഷ്യയിൽ മൂന്നു ദിവസങ്ങൾക്കപ്പുറം ലോകകപ്പ് ഫുട്ബോളിന്റെ ആവേശപ്പോരാട്ടത്തിനു വിസിൽ മുഴങ്ങും. ജൂൺ 14 മുതൽ ജൂലൈ 15 വരെ അരങ്ങേറുന്ന ലോകകപ്പിന്റെ ആഘോഷവും കളിവിശേഷങ്ങളും ഒട്ടും ചോരാതെ വായനക്കാരിലെത്തിക്കാൻ മനോരമയും.

മലയാള മനോരമ സ്റ്റാഫ് പ്രതിനിധി മുഹമ്മദ് ദാവൂദിന്റെയും ദ് വീക്ക് സ്റ്റാഫ് പ്രതിനിധി റൂബൻ ജോ ജോസഫിന്റെയും റഷ്യയിൽ നിന്നുള്ള റിപ്പോർട്ടുകളും ചിത്രങ്ങളും കായികം പേജിൽ ഇന്നു മുതൽ. മലപ്പുറം അരീക്കോട് തച്ചണ്ണ സ്വദേശിയായ ദാവൂദും ചെന്നൈ സ്വദേശിയായ റൂബനും അണ്ടർ– 17 ലോകകപ്പ് ഉൾപ്പടെ ഒട്ടേറെ ദേശീയ, രാജ്യാന്തര ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.