Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേലുദ്യോഗസ്ഥരുടെ വീടുകളിൽ ക്യാംപ് ഫോളോവേഴ്സ്: മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് വി.ഡി. സതീശൻ

VD SATHESHAN

തിരുവനന്തപുരം∙ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ ക്യാംപ് ഫോളോവേഴ്സിനെ ജോലി ചെയ്യിക്കുന്നില്ലെന്നു മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നു കാട്ടി വി.ഡി.സതീശൻ അവകാശ ലംഘനത്തിനു സ്പീക്കർക്കു നോട്ടിസ് നൽകി.

നിയമസഭയിൽ കെ.മുരളീധരന്റെ ചോദ്യത്തിനു മാർച്ച് 21നു മുഖ്യമന്ത്രി നൽകിയ മറുപടിയിൽ ക്യാംപ് ഫോളോവേഴ്സിനെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിൽ ജോലിക്കു നിയോഗിക്കാറില്ലെന്നു വ്യക്തമാക്കിയിരുന്നു. എന്നാൽ ക്യാംപ് ഫോളോവർമാർ തന്നെ തങ്ങളെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിൽ ജോലിക്കു നിയോഗിക്കുന്നവെന്നു വെളിപ്പെടുത്തിയതോടെ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നു വ്യക്തമായതായി വി.ഡി.സതീശന്റെ നോട്ടിസിൽ ആരോപിക്കുന്നു.