Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാസ്യപ്പണി: കമ്മിഷനുകൾ പിരിച്ചുവിടണമെന്ന് ഡീൻ

Dean Kuriakose

കൊച്ചി ∙ പി.കെ. ശശി എംഎൽഎക്കെതിരെ പരാതി നൽകിയ യുവതിക്കൊപ്പം നിൽക്കാതെ സിപിഎം നേതാക്കൾക്കു ദാസ്യപ്പണി ചെയ്യുന്ന സംസ്ഥാന വനിതാ കമ്മിഷനും യുവജന കമ്മിഷനും പിരിച്ചുവിടണമെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്. പരാതി കിട്ടിയിട്ടും അതു പൊലീസിനു കൈമാറാത്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കേസെടുക്കണം. ശശിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഷൊർണൂർ ഡിവൈഎസ്പി ഓഫിസിലേക്ക് ഇന്നു യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുമെന്നു ഡീൻ കുര്യാക്കോസ് അറിയിച്ചു.