Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിരിവുകൾ അഴിമതിക്ക് വഴിവയ്ക്കും: ഡീൻ കുര്യാക്കോസ്

Dean Kuriakose

തൊടുപുഴ∙ ദുരിതാശ്വാസത്തിന്റെ പേരിൽ വിവിധ വകുപ്പുകളെ ഉപയോഗിച്ചു സർക്കാർ നടത്തുന്ന പിരിവുകൾ കൊടിയ അഴിമതിക്ക് വഴിവയ്ക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്. പ്രളയബാധിതർക്കു പ്രാഥമികമായി നൽകുമെന്നു പറയുന്ന പണം പോലും നൽകാത്ത ഗവൺമെന്റ് നടത്തുന്ന ഈ രീതിയിലുള്ള ധനസമാഹരണം ജനങ്ങൾ സംശയദൃഷ്ടിയോടെയാണ് കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.