Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിർത്താഡ്സിലെ അനധികൃത നിയമനം അന്വേഷിക്കണം: ഡീൻ കുര്യാക്കോസ്

കൊച്ചി∙ മന്ത്രി എ.കെ. ബാലന്റെ സമ്മതത്തോടെ ‘കിർത്താഡ്സി’ൽ നടത്തിയ അനധികൃത നിയമനം അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്. ‘ആശ്രിതനിയമനം’ നടത്തിയ മന്ത്രി കെ.ടി. ജലീലിനോടു മുഖ്യമന്ത്രി രാജി ആവശ്യപ്പെടാത്തത് എ.കെ. ബാലനെ സംരക്ഷിക്കാനാണ്.

ക്രമവിരുദ്ധ നിയമനങ്ങൾക്കു കുടപിടിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് 12നു യൂത്ത് കോൺഗ്രസ് നിയമസഭാ മാർച്ച് നടത്തും. കവിതാ മോഷണം നടത്തിയ ദീപാ നിശാന്തിനെ സ്കൂൾ കലോത്സവ വിധികർത്താവ് ആക്കിയത് അംഗീകരിക്കാനാകില്ല. വിദ്യാഭ്യാസ വകുപ്പിന്റെ വീഴ്ചയ്ക്കു വിദ്യാഭ്യാസ മന്ത്രി മറുപടി പറയണമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.