Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാർ ട്രൈബ്യൂണലിൽ എത്തിയത് കോളജിന് ക്ലാസ് ഒരുക്കുന്നതിന്: എംഎൽഎ

S-Rajendran എസ്.രാജേന്ദ്രന്‍ (ഫയല്‍ ചിത്രം)

മൂന്നാർ∙ മൂന്നാറിൽ നിന്ന് ഗവ. ആർട്സ് കോളജ് മാറ്റാൻ ചിലർ ശ്രമിക്കുന്നതായി എസ്. രാജേന്ദ്രൻ എംഎൽഎ. കെട്ടിടം മണ്ണിടിഞ്ഞു വീണതോടെ ഒരു മാസമായി കോളജിലെ കുട്ടികൾ പഠിക്കാൻ സൗകര്യമില്ലാതെ വിഷമിക്കുകയാണ്. അടുത്ത മാസം അവസാനം പരീക്ഷയാണ്. അടിയന്തരമായി ക്ലാസ്  സൗകര്യം ഒരുക്കുന്നതു സംബന്ധിച്ച കാര്യങ്ങൾക്കാണ് മൂന്നാർ സ്പെഷൽ ട്രൈബ്യൂണലിന്റെ കെട്ടിടത്തിൽ എത്തിയതെന്നും എംഎൽഎ പറഞ്ഞു. പി.ടി.തോമസ് എംഎൽഎയുടെ ഇതു സംബന്ധിച്ചുള്ള പ്രസ്താവന ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്നു രാജേന്ദ്രൻ പറഞ്ഞു.