Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോ.വി.പി.മഹാദേവൻ പിള്ള കേരള വിസി

Kerala-UCity-VC

തിരുവനന്തപുരം∙ കേരള സർവകലാശാല വൈസ് ചാൻസലറായി ഡോ.വി.പി.മഹാദേവൻ പിള്ളയെ നിയമിച്ചു. നാലു വർഷമാണ് കാലാവധി. ചാൻസലർ കൂടിയായ ഗവർണർ പി.സദാശിവം നിയമന ഉത്തരവ് പുറത്തിറക്കി. ഡോ.പി.കെ.രാധാകൃഷ്ണൻ വിരമിച്ച ശേഷം എട്ടു മാസമായി പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. 

കേരള സർവകലാശാല ഒപ്ടോ ഇലക്ട്രോണിക്സ് വിഭാഗം മേധാവിയാണ് മഹാദേവൻ പിള്ള. തിരുവനന്തപുരം പോങ്ങുംമൂട് സ്വദേശിയാണ്. ഒപ്ടോ ഇലക്ട്രോണിക്സ് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനും അക്കാദമിക് കൗൺസിൽ അംഗവുമാണ്.