Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകൾക്കായി അയ്യപ്പക്ഷേത്രം നിർമിക്കും: സുരേഷ് ഗോപി

Suresh Gopi

ബാലുശ്ശേരി (കോഴിക്കോട്) ∙ യുവതികളടക്കമുള്ള സ്ത്രീകൾക്കുമാത്രം പ്രവേശനമുള്ള, ഭണ്ഡാരം ഇല്ലാത്ത ഒരു അയ്യപ്പക്ഷേത്രം നിർമിക്കുന്നതിനായുള്ള ഒരുക്കത്തിലാണ് താനെന്ന് സുരേഷ് ഗോപി എംപി. കൊളത്തൂർ അദ്വൈതാശ്രമത്തിനു കീഴിൽ തുടങ്ങിയ ശ്രീ ശങ്കര വയോജന സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. ഈ വർഷം ക്ഷേത്രത്തിനുവേണ്ട സ്ഥലം കണ്ടെത്തും. സ്ഥലത്തിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകളെ സമീപിക്കും. പത്തനംതിട്ട ജില്ലയിലായിരിക്കും ക്ഷേത്രം. തന്ത്രിമുഖ്യൻമാരുമായി സംസാരിച്ചശേഷം അവിടെ പൂജാരിണികൾ മാത്രമാകണോ എന്നു തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ‌‌

related stories