Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എ.എ.അസീസ് ആർഎസ്പി സംസ്ഥാന സെക്രട്ടറി

A.A. Aziz എ.എ. അസീസ്

തിരുവനന്തപുരം∙ ആർഎസ്പി സംസ്ഥാന സെക്രട്ടറിയായി മൂന്നാം തവണയും എ.എ.അസീസ്. ഇന്നലെ സമാപിച്ച സംസ്ഥാന സമ്മേളനം ഐകകണ്ഠ്യേനയാണു തിരഞ്ഞെടുപ്പു നടത്തിയത്. ഷിബു ബേബി ജോണാണ് അസീസിന്റെ പേരു നിർദ്ദേശിച്ചത്. ഫിലിപ്പ് തോമസ് പിന്തുണച്ചു. 688 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ നിന്ന് 76 അംഗ സംസ്ഥാന സമിതിയേയും 216 അംഗ ദേശീയ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.

കൊല്ലം ഉമയനല്ലൂർ സ്വദേശിയായ അസീസ് ഇരവിപുരം മുൻ എംഎൽഎയാണ്. ആർഎസ്പി. ജില്ലാ സെക്രട്ടറി, സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗം, ദേശീയ സമിതി അംഗം, യുടിയുസി സംസ്‌ഥാന ജനറൽ സെക്രട്ടറി, ഓൾ കേരള കാഷ്യുനട്ട് ഫാക്‌ടറി വർക്കേഴ്‌സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എന്നീ സ്‌ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംസ്ഥാനത്തും ദേശീയ തലത്തിലും കോൺഗ്രസ് നേതൃത്വം നൽകുന്ന മതേതര രാഷ്ട്രീയ മുന്നണിയിൽ ഉറച്ചുനിൽക്കാൻ സംസ്ഥാന സമ്മേളനം തീരുമാനിച്ചു.സംസ്ഥാനത്ത് പാർട്ടി സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങൾ തുടരുമെന്ന് അസീസ് പറഞ്ഞു.