Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർഎസ്പി സംസ്ഥാന സെക്രട്ടറിയായി എ.എ.അസീസ്; ഹാട്രിക് നേട്ടം

aa-aziz എ.എ.അസീസ്

തിരുവനന്തപുരം∙ ആർഎസ്പി സംസ്ഥാന സെക്രട്ടറിയായി എ.എ.അസീസിനെ തിരഞ്ഞെടുത്തു. 2012 ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലും 2015ൽ കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനത്തിലുമാണും സെക്രട്ടറിയായിരുന്നു. 2001ലും 2006ലും 2011ലും ഇരവിപുരത്തുനിന്ന് എംഎൽഎ ആയി.

ആർഎസ്പി സംസ്ഥാന സെക്രട്ടറിയാവുന്നതിനുമുമ്പ് പാർട്ടി കൊല്ലം ജില്ലാ സെക്രട്ടറിയായും യുടിയുസി സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ യുടിയുസി ദേശീയ പ്രസിഡന്റാണ്. കശുവണ്ടി തൊഴിലാളി യൂണിയൻ, കേരള വാട്ടർ വർക്സ് എംപ്ലോയിസ് യൂണിയൻ തുടങ്ങി മുപ്പതോളം യൂണിയനുകളുടെ ഭാരവാഹിയാണ്.