Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടതു ബന്ധം: ആർഎസ്പി കേരള ഘടകത്തോട് വിയോജിച്ച് ബംഗാൾ

rsp

ന്യൂഡൽഹി ∙ പാർലമെന്ററി താൽപര്യത്തിനു വേണ്ടിയാണു കേരള ഘടകം സംസ്ഥാനത്ത് ഇടതു മുന്നണി ബന്ധം വിച്ഛേദിച്ചതെന്ന് ആർഎസ്പി ദേശീയ സമ്മേളനത്തിൽ ബംഗാൾ ഘടകത്തിന്റെ വിമർശനം. പാർട്ടിയുടെ നിലനിൽപിനു പാർലമെന്റിൽ പ്രാതിനിധ്യം അനിവാര്യമാണെന്നു രാഷ്ട്രീയ പ്രമേയ ചർച്ചയിൽ കേരള ഘടകം നേതാക്കൾ പ്രതികരിച്ചു. സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്നലെയും ശബരിമല ചർച്ചാവിഷയമായി. സുപ്രീം കോടതി വിധി നടപ്പാക്കുകയെന്ന പുരോഗമനപരമായ നിലപാടാണു സംസ്ഥാന സർക്കാരിന്റേതെന്നു ബംഗാളിൽ നിന്നുള്ള പ്രതിനിധികൾ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയൻ ആരോടും ആലോചിക്കാതെ ധൃതിപിടിച്ചെടുത്ത തീരുമാനങ്ങളാണു ശബരിമലയിൽ പ്രശ്നങ്ങൾ വഷളാക്കിയതെന്നു ബാബു ദിവാകരൻ അഭിപ്രായപ്പെട്ടു.

കശ്മീർ നിയമസഭ പിരിച്ചുവിട്ട ഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സമ്മേളനം പ്രമേയം പാസാക്കി. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഷിബു ബേബി ജോൺ ആണ് പ്രമേയം അവതരിപ്പിച്ചത്. സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്ന് ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കും.