Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രി കടകംപള്ളി ഗവർണറെ കണ്ടു

തിരുവനന്തപുരം∙ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗവർണർ പി.സദാശിവത്തെ സന്ദർശിച്ചു ശബരിമലയിലെ ഇപ്പോഴത്തെ സ്ഥിതിഗതികൾ വിവരിച്ചു. ശബരിമല സംബന്ധിച്ചു ദേവസ്വം കമ്മിഷണർ, ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് അദ്ദേഹം ഗവർണർക്കു കൈമാറി. ശബരിമലയിലെ എല്ലാ കാര്യങ്ങളും ഗവർണറോടു വിവരിച്ചുവെന്നും അവിടെ സമാധാനം നിലനിർത്തണമെന്നു ഗവർണർ നിർദേശിച്ചുവെന്നും കടകംപള്ളി മാധ്യമ പ്രവർത്തകരോടു പറഞ്ഞു. സമാധാന പാലനത്തിനു സർക്കാർ സ്വീകരിച്ച കാര്യങ്ങളും വിവരിച്ചു. ഗവർണർക്കു കിട്ടിയ പരാതികൾ മുഖ്യമന്ത്രിക്കു കൈമാറിയിട്ടുണ്ട്. ചിലതു തന്റെ ശ്രദ്ധയിലും പെടുത്തി. അക്രമം തടയുന്നതിനാണു നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന കാര്യവും ഗവർണറോടു വിശദീകരിച്ചതായി കടകംപള്ളി വ്യക്തമാക്കി.

കേന്ദ്രമന്ത്രിമാർ കലാപത്തിന് ശ്രമിക്കരുത്: ഇ.പി.ജയരാജൻ

തളിപ്പറമ്പ് ∙ കേരളത്തിൽ ആർക്കും വരാമെന്നും എന്നാൽ ശബരിമലയിലെത്തി കലാപം സൃഷ്ടിക്കാൻ കേന്ദ്രമന്ത്രിമാർ ശ്രമിക്കരുതെന്നും മന്ത്രി ഇ.പി.ജയരാജൻ. ഒരു സംഘം ക്രിമിനലുകളുടെ താവളമായി ശബരിമല മാറി. ശബരിമലയിലെത്തിയ പൊൻ രാധാകൃഷ്ണൻ കേന്ദ്രമന്ത്രിയുടെ നിലവാരം പുലർത്തിയില്ലെന്നും ജയരാജൻ ആരോപിച്ചു. ദേശീയപാതയിൽ ബക്കളത്ത് ഐആർപിസി ജില്ലാ കമ്മിറ്റിയുടെയും അയ്യപ്പ സേവാ സംഘം യൂണിറ്റ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ആരംഭിച്ച ശബരിമല അയ്യപ്പ ഇടത്താവളത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദൈവവിശ്വാസത്തിന്റെ പേരിൽ കേരളത്തെ മലിനമാക്കാനാണ് ആർഎസ്എസ് ഉൾപ്പെടെ ശ്രമിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാനേക്കാൾ വലിയ ഭീകരരാണ് ആർഎസ്എസ് എന്നും ജയരാജൻ പറഞ്ഞു.

related stories